അടിക്ക് തിരിച്ചടി, സിഡ്‌നിയില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം! പ്രഹമേല്‍പ്പിച്ച് ബുമ്ര, ഖവാജയ്ക്ക് മടക്കം
ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച്.
സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം. ഉസ്മാന്‍ ഖവാജയുടെ (2) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. പിന്നാലെ ആദ്യ ദിവസത്തെ കളി അവസാനിച്ചു. കളി നിര്‍ത്തുമ്പോള്‍ ഒന്നിന് ഒമ്പത് എന്ന നിലയിലാണ് ഓസീസ്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ഇന്ത്യന്‍ ക്യപ്റ്റന്റെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. സാം കോണ്‍സ്റ്റാസ് (7) ക്രീസിലുണ്ട്. നേരത്തെ, നാല് വിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി. 40 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മോശം ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ ഇല്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു. ജസ്പ്രിത് ബുമ്ര നായകനായി തിരിച്ചെത്തി. രോഹിത്തിന് പകരം ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷിന് പകരം ബ്യൂ വെബ്സ്റ്റര്‍ അരങ്ങേറ്റം കുറിച്ചു. മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. യശസ്വി ജയസ്വാള്‍ (10), കെ എല്‍ രാഹുല്‍ (4), ശുഭ്മാന്‍ ഗില്‍ (20) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. അഞ്ചാം ഓവറില്‍ രാഹുല്‍ മടങ്ങി. സ്റ്റാര്‍ക്കിന്റെ പന്ത് ഫ്ളിക്ക് ചെയ്യാനുള്ള ശ്രമത്തില്‍ സാം കോണ്‍സ്റ്റാസിന് ക്യാച്ച്. പിന്നാലെ ജയ്സ്വാളും പവലിയനില്‍ തിരിച്ചെത്തി. ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ബ്യൂ വെബ്സറ്റര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം.
ആദ്യ പന്തില്‍ കോലി വീണു, ഓസീസ് ആഘോഷം തുടങ്ങി! അനുഷ്‌കയുടെ മുഖത്ത് നിരാശ; 'രക്ഷകനായി' തേര്‍ഡ് അംപയര്‍
ആദ്യ സെഷന്റെ അവസാന പന്തിലാണ് ഗില്‍ മടങ്ങുന്നത്. ലിയോണിന്റെ പന്ത് ക്രീസ് വിട്ട് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച്. രണ്ടാം സെഷനിന്റെ തുടക്കത്തില്‍ കോലിയും പവലിനയില്‍ തിരിച്ചെത്തി. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ വെബ്സ്റ്റര്‍ക്ക് ക്യാച്ച്. ഇതോടെ നാലിന് 72 എന്ന നിലയിലായി ഓസീസ്. ആ സെഷനില്‍ പിന്നീട് വിക്കറ്റൊന്നും നഷ്ടമായില്ല. പന്ത് - രവീന്ദ്ര ജഡേജ (26) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ടും ഇതുതന്നെ. എന്നാല്‍ പന്തിനെ പുറത്താക്കി ബോളണ്ട് ഇന്ത്യയുടെ കൂട്ടുത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടു. ബോളണ്ടിനെതിരെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമിത്തില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ക്യാച്ച്.
തൊട്ടടുത്ത പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും (0) മടങ്ങി. ജഡേജയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍, വാഷിംഗ്ടണ്‍ സുന്ദര്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. പ്രസിദ്ധ് കൃഷ്ണയാവട്ടെ (3) സ്റ്റാര്‍ക്കിനെതിരെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് കോണ്‍സ്റ്റാസിന് ക്യാച്ച് നല്‍കി. ജസ്പ്രിത് ബുമ്ര (22) - മുഹമ്മദ് സിറാജ് സഖ്യം സ്‌കോര്‍ 180 കടത്തി. കമ്മിന്‍സിനെ ഒരു സിക്‌സടിച്ച ബുമ്ര അടുത്ത പന്തില്‍ കീഴടങ്ങുകയും ചെയ്തു. സിറാജ് പുറത്താവാതെ നിന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് മത്സരം. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒപ്പമെത്താനുള്ള അവസാന അവസരമാണിത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.