ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു

പിന്നീട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലേലത്തിന് എത്തുകയാണെങ്കില്‍ കഴിഞ്ഞ ആഴ്ച നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ അര്‍ധസ‍െഞ്ചുറിയുമായി പുറത്താകാതെ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച സ്റ്റോക്സിനായി ഐപിഎല്‍ ടീമുകള്‍ കടുത്ത മത്സരമുണ്ടാകും.

Ben Stokes to put his name in IPL Auction, reports

ലണ്ടന്‍: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ച വീരോചിത പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇടവേളക്കുശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സ് ഐപിഎല്ലില്‍ തിരിച്ചെത്തുന്നു. അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ലേലത്തില്‍ സ്റ്റോക്സ് പങ്കെടുക്കുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലേലത്തിനെത്തുകയാണെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് സ്റ്റോക്സിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചേക്കും.

2021ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലാണ് സ്റ്റോക്സ് ഐപിഎല്‍ കളിച്ചത്. 12.5 കോടി രൂപക്കായിരുന്നു റോയല്‍സ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. എന്നാല്‍ ഫീല്‍ഡിംഗിനിടെ കൈവിരലിന് പരിക്കേറ്റ സ്റ്റോക്സ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. പിന്നീട് കഴിഞ്ഞ സീസണില്‍ സ്റ്റോക്സ് ഐപിഎല്ലിനില്ലെന്ന് നേരത്തെ വ്യക്തമാക്കി.

ക്യാപ്റ്റന്‍ മാറിയ കൊണ്ട് മാത്രം കാര്യമില്ല; ഇന്ത്യന്‍ ടീമില്‍ വരേണ്ട മാറ്റങ്ങള്‍ അക്കമിട്ട് നിരത്തി ഇർഫാന്‍

പിന്നീട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലേലത്തിന് എത്തുകയാണെങ്കില്‍ കഴിഞ്ഞ ആഴ്ച നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ അര്‍ധസ‍െഞ്ചുറിയുമായി പുറത്താകാതെ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച സ്റ്റോക്സിനായി ഐപിഎല്‍ ടീമുകള്‍ കടുത്ത മത്സരമുണ്ടാകും.

അടുത്തവര്‍ഷം ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ കാര്യമായി ടി20 പരമ്പരകളില്ലാത്തതാണ് ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള സ്റ്റോക്സിന്‍റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. അടുത്ത വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. അടുത്തമാസം 23ന് കൊച്ചിയിലാണ് ഐപിഎല്‍ ലേലം നടക്കുന്നത്.

മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

മായങ്കിനെ കൈവിടാനൊരുങ്ങി പഞ്ചാബ്

Ben Stokes to put his name in IPL Auction, reports

നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക കൊടുക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ കഴിഞ്ഞ സീസണില്‍ നായകനാ മായങ്ക് അഗര്‍വാളിനെ പ‍ഞ്ചാബ് കിംഗ്സ് കൈവിട്ടേക്കുമെന്ന് സൂചന. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സി സമ്മര്‍ദ്ദം കാരണം, മായങ്കിന് ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. ഇത്തവണ മായങ്കിന് പകരം ശിഖര്‍ ധവാനെ പഞ്ചാബ് കിംഗ്സ് നായകനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മായങ്കിനെ കൈവിടാനൊരുങ്ങുന്നത് എന്നാണ് സൂചന.

Latest Videos
Follow Us:
Download App:
  • android
  • ios