ടി20 ലോകകപ്പ് ടീം പ്രഖ്യാപനം ഇന്ന്; ഇന്ത്യന്‍ ടീമിലേക്ക് ആരൊക്കെ? സാധ്യത ഇങ്ങനെ

ട്വന്‍റി 20യിലെ റെക്കോര്‍ഡും ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്താൽ ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പുള്ളവര്‍ ഇവരാണ്

BCCI to announce Team India for T20 WC 2021 on Wednesday

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. കോച്ച് രവി ശാസ്‌ത്രി, ക്യാപ്റ്റൻ വിരാട് കോലി എന്നിവരുമായുളള ചര്‍ച്ചയ്‌ക്ക് ശേഷം സെലക്‌ടര്‍മാര്‍ മുംബൈയിലാകും ടീമിനെ പ്രഖ്യാപിക്കുക. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. ബൗളര്‍മാരുടെ കാര്യത്തിലാണ് വലിയ ആകാംക്ഷ നിലനില്‍ക്കുന്നത്. 

ട്വന്‍റി 20യിലെ റെക്കോര്‍ഡും ഫോമും ശാരീരികക്ഷമതയും കണക്കിലെടുത്താൽ ലോകകപ്പ് ടീമിലെത്തുമെന്ന് ഉറപ്പുള്ളവര്‍ ഇവരാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, കെ എൽ രാഹുല്‍, മധ്യനിരയിൽ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്ത്, പേസര്‍ ജസ്പ്രീത് ബുമ്ര, സ്‌പിന്നര്‍മാരായി യുസ്‌വേന്ദ്ര ചഹൽ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഈ എട്ട് പേര്‍ക്ക് പുറമേ മൂന്ന് റിസര്‍വ്വ് താരങ്ങള്‍ അടക്കം 10 പേരെ കൂടിയാണ് കണ്ടെത്തേണ്ടത്.

ശാരീരികക്ഷമതയുടെ കാര്യത്തിൽ ആശങ്കയില്ലെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദര്‍ എന്നിവര്‍ക്കും അവസരം ഉറപ്പാണ്. മൂന്നാം ഓപ്പണറാകാന്‍ ശിഖര്‍ ധവന്‍, പൃഥ്വി ഷാ എന്നീ ഡൽഹി ക്യാപിറ്റൽസ് താരങ്ങള്‍ തമ്മിലാണ് മത്സരം. മധ്യനിരയിൽ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും പ്രതീക്ഷയുണ്ട്.

ഫാസ്റ്റ് ബൗളിംഗ് ഡിപാര്‍ട്‌മെന്‍റിലാണ് പൊരിഞ്ഞ പോരാട്ടം. ജസ്‌പ്രീത് ബുമ്രക്ക് പുറമെ മുഹമ്മദ് ഷമി, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ടി നടരാജന്‍, ചേതന്‍ സക്കരിയ എന്നിവരാണ് പരിഗണനയിൽ. നാല് പേസര്‍മാര്‍ എങ്കിലും അന്തിമ പതിനഞ്ചിൽ എത്തിയേക്കും. എക്‌സ്‌ട്രാ സ്‌പിന്നറായി രാഹുല്‍ ചഹറോ, വരുൺ ചക്രവര്‍ത്തിയോ യുഎഇയിലെത്താനും സാധ്യതയുണ്ട്. യുഎഇയില്‍ ഒക്‌‌ടോബര്‍ 23നാണ് ട്വന്‍റി 20 ലോകകപ്പ് തുടങ്ങുക. 

ദക്ഷിണാഫ്രിക്കയ്‌ക്ക് നാണംകെട്ട തോല്‍വി, ചെറിയ സ്‌കോറില്‍ പുറത്ത്; ഏകദിന പരമ്പര ലങ്കയ്‌ക്ക്

ശിഖര്‍ ധവാനും ആയേഷ മുഖര്‍ജിയും വിവാഹമോചിതരായി

ടി20 ലോകപ്പിനുളള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെന്‍ സ്റ്റോക്സിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios