ഇന്ത്യന്‍ താരങ്ങള്‍ക്കുമേലൊരു കണ്ണുവേണം, ഐപിഎല്‍ ടീമുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിസിസിഐ
ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ക്കണ്ടാണ് ബിസിസിഐയുടെ മുന്‍കരുതല്‍. മെയ് ആദ്യവാരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇതിന് മുമ്പ് ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ സ്വാഭാവികമായും അവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനാവില്ല.
മുംബൈ: ഐപിഎല്‍ ആവേശപ്പൂരം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ഐപിഎല്ലിലെ പത്ത് ടീമുകള്‍ക്കും കര്‍ശന നിര്‍ദേശവുമായി ബിസിസിഐ. ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിക്കുന്ന ഇന്ത്യന്‍ ബൗളര്‍മാരെ നെറ്റ്സില്‍ അമിതമായി പന്തെറിയിച്ച് അവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടരുതെന്ന് ബിസിസിഐ ടീമുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പരിശീലനത്തിന്‍റെ ഭാഗമായി കളിക്കാര്‍ ഫീല്‍ഡിംഗ് ഡ്രില്‍ ചെയ്യണമെങ്കിലും മെയ് ആദ്യവാരം വരെ ഇന്ത്യന്‍ താരങ്ങളെ അതിനായി നിര്‍ബന്ധിക്കരുതെന്നും ബിസിസിഐ ടീമുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നില്‍ക്കണ്ടാണ് ബിസിസിഐയുടെ മുന്‍കരുതല്‍. മെയ് ആദ്യവാരമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി. ഇതിന് മുമ്പ് ഏതെങ്കിലും കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ സ്വാഭാവികമായും അവരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്താനാവില്ല.
ഗുജറാത്ത് ടൈറ്റന്‍സ് താരമായ മുഹമ്മദ് ഷമി, ആര്‍സിബി താരമായ മുഹമ്മദ് സിറാജ്, കൊല്‍ക്കത്ത താരമായ ഉമേഷ് യാദവ്, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, ചെന്നൈ താരമായ രവീന്ദ്ര ജഡേജ, രാജസ്ഥാന്‍ റോയല്‍സിന്‍റെ ആര്‍ അശ്വിന്‍, ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യതയുള്ളവരാണ്. പരിക്കേറ്റ ജസ്പ്രീത്, റിഷഭ് പന്ത് എന്നിവരുടെ സേവനം ഇപ്പോള്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് ഐപിഎല്ലിനിടെ കൂടുതല്‍ താരങ്ങളെ നഷ്ടമാകുന്നത് ചിന്തിക്കാന്‍ പോലുമാകില്ല.
പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതല്‍ ബൗളര്‍മാര്‍ക്കാണെന്നതിനാലാണ് ബൗളര്‍മാരുടെ കാര്യത്തില്‍ പ്രത്യേക കരുകലെടുക്കാന്‍ ബിസിസിഐ ഐപിഎല്‍ ടീമുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡാമ് കിരീടം നേടിയത്.