ഓസീസ് പര്യടനത്തിന് മുമ്പ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം! ഇന്ത്യ എയ്‌ക്കെതിരായ സന്നാഹ മത്സരം കളിക്കില്ല

പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ ഗുണം ചെയ്യുന്ന രീതിയിലുള്ള പരിശീലന പദ്ധതികളാണ് പേര്‍ത്തില്‍ അസൂത്രണം ചെയ്തിരിക്കുന്നത്.

BCCI have cancelled India only warm up match in australia

മുംബൈ: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഒരു സന്നാഹ മത്സരം കളിക്കാനുള്ള പദ്ധതിയിയുണ്ടായിരുന്നു ഇന്ത്യന്‍ ടീമിന്. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനെതിരെയാണ് സന്നാഹ മത്സരം കളിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോല്‍ മൂന്ന് ദിവസത്തെ ഇന്‍ട്രാ സ്‌ക്വാഡ് മത്സരം വേണ്ടെന്ന് വച്ചിരിക്കുകയാണ് ബിസിസിഐ. പരമ്പര തുടങ്ങാനിരിക്കെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കേണ്ടെന്ന് കരുതിയാണ് മത്സരം മാറ്റിവച്ചത്. പകരം ഗ്രൂപ്പായി തിരിഞ്ഞ് ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിശീലനത്തില്‍ ഏര്‍പ്പെടും. നവംബര്‍ 15 മുതല്‍ 17 വരെയാണ് മത്സരം തീരുമാനിച്ചിരുന്നത്.

പരിചയസമ്പത്തില്ലാത്ത താരങ്ങള്‍ ഗുണം ചെയ്യുന്ന രീതിയിലുള്ള പരിശീലന പദ്ധതികളാണ് പേര്‍ത്തില്‍ അസൂത്രണം ചെയ്തിരിക്കുന്നത്. അതിന് ശേഷം ഓസ്‌ട്രേലിയയും ഇതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തും. നവംബര്‍ 5ന് മുംബൈയില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പുറപ്പെടും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പ്രധാനമാണ്.

കിംഗ് എന്താണിങ്ങനെ, ശ്രദ്ധിക്ക്! കോലി റണ്ണൗട്ടായത് കളി അവസാനിക്കാന്‍ മൂന്ന് പന്ത് ബാക്കിയുള്ളപ്പോള്‍, ട്രോള്‍

ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് നാല് വിജയങ്ങളാണ് വേണ്ടത്. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് മത്സരങ്ങളും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റ് ജയിച്ചാല്‍ പിന്നീട് വേണ്ടത് മൂന്ന് വിജയങ്ങള്‍. അഞ്ച് മത്സര പരമ്പരക്ക്18 അംഗങ്ങളുള്ള ജംബോ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും ധ്രുവ് ജുറെലും തന്നെയാണ് ടീമിലുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സടിച്ചുകൂട്ടിയ ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും റുതുരാജ് ഗെയ്ക്വാദിനെ പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി.

റിസര്‍വ് താരങ്ങളായി പേസര്‍മാരായ മുകേഷ് കുമാര്‍, നവദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ് എന്നിവരെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ് (ഡേ നൈറ്റ് ടെസ്റ്റ്) അഡ്ലെയ്ഡില്‍ നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്‌ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി 3ന് സിഡ്‌നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.

'നൈറ്റ് വാച്ച്മാന്‍ ഡിഎസ്പി മുഹമ്മദ് സിറാജ്!' വരുന്നു, റിവ്യൂ എടുക്കുന്നു, പാഴാക്കി പോകുന്നു; ട്രോള്‍

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

Latest Videos
Follow Us:
Download App:
  • android
  • ios