ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടി; ബിസിസിഐക്ക് ലഭിക്കുക കുറഞ്ഞ് 5000 കോടി രൂപ!

ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണ് ഐപിഎല്ലിലുണ്ടാവുക

BCCI expects Rs 5000 crore through two new franchises during the IPL 2022

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലില്‍ രണ്ട് ടീമുകള്‍ കൂടി. പുതിയ ടീമുകളുടെ അടിസ്ഥാന വില 2000 കോടി രൂപയായി ബിസിസിഐ നിശ്ചയിച്ചതായി റിപ്പോര്‍ട്ട്. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വരുന്ന സീസണില്‍ 74 മത്സരങ്ങളാണ് ഐപിഎല്ലിലുണ്ടാവുക. നിലവില്‍ എട്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളാണുള്ളത്.  

പുതിയ ടീമുകളുടെ അടിസ്ഥാന വില 1700 കോടി രൂപയായിരിക്കും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് 2000 കോടിയായി നിശ്ചയിച്ചതായി ബിസിസിഐ ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ടീമുകളെ സ്വന്തമാക്കാന്‍ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പദ്ധതിയുള്ളതിനാല്‍ നിലവിലെ പദ്ധതി പ്രകാരം ലേലം നടന്നാല്‍ ചുരങ്ങിയത് 5000 കോടി രൂപയെങ്കിലും സ്വരൂപിക്കാനാകും എന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. 

വാര്‍ഷിക ടേണ്‍ഓവര്‍ 3000 കോടിയെങ്കിലുമുള്ള കമ്പനികള്‍ക്കേ ടീമുകള്‍ക്കായുള്ള ലേലത്തില്‍ പങ്കെടുക്കാനാകൂ എന്നാണ് സൂചന. ടീമുകളെ സ്വന്തമാക്കാന്‍ കണ്‍സോഷ്യങ്ങളെ ബിസിസിഐ അനുവദിക്കും. അദാനി ഗ്രൂപ്പും ആര്‍പിജി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും അടക്കമുള്ള വമ്പന്‍മാര്‍ക്ക് ഐപിഎല്ലില്‍ താല്‍പര്യമുണ്ടെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലീഡ്‌‌സിലെ വന്‍ തോല്‍വി, ഓവലില്‍ അഴിച്ചുപണിക്ക് ഇന്ത്യ; ബൗളിംഗ് നിര പൊളിച്ചുപണിയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios