ഇന്ത്യയുടെ ഒളിംപിക്‌സ് സ്വപ്‌നങ്ങള്‍ക്കൊപ്പം ബിസിസിഐ; മുന്നൊരുക്കങ്ങള്‍ക്കായി 10 കോടി രൂപ നല്‍കും

കായികമന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന പരിഗണിച്ചാണ് ബിസിസിഐ അപക്‌സ് കൗണ്‍സിലിന്‍റെ തീരുമാനം

BCCI contributes 10 crore to support Indias Tokyo Olympics preparation

മുംബൈ: ടോക്യോ ഒളിംപിക്‌സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ബിസിസിഐ 10 കോടി രൂപ നൽകും. ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ക്കായാണ് പണം നല്‍കുക. ഇന്നലെ ചേർന്ന ബിസിസിഐ അപക്‌സ് കൗണ്‍സിലിലാണ് തീരുമാനം എടുത്തത്. കായികമന്ത്രാലയത്തിന്‍റെ അഭ്യര്‍ഥന പരിഗണിച്ചാണ് ബിസിസിഐ തീരുമാനം. ടോക്യോയില്‍ മത്സരിക്കുന്ന എല്ലാ അത്‌ലറ്റുകള്‍ക്കും ബിസിസിഐ ആശംസകള്‍ നേര്‍ന്നു. 

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ നഷ്‌ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതിയെ നിയമിക്കാനും അപക്‌സ് കൗണ്‍സില്‍ തീരുമാനമെടുത്തു. എത്രയും വേഗം ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ അപക്‌സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. 

അതേസമയം ഒളിംപി‌ക്‌സിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് ഒരു നിരാശ വാര്‍ത്തയുണ്ട്. ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് യോഗ്യത നേടാനായില്ല. യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്തായി. ദീപിക കുമാരി, അങ്കിതാ ഭകത്, കൊമാളിത ബാരി എന്നിവര്‍ അടങ്ങുന്ന ടീം കൊളംബിയക്കെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇന്ത്യ രണ്ടാം സീഡും കൊളംബിയ 15-ാം സീഡുമായിരുന്നു.

അതേസമയം ദീപിക കുമാരി വ്യക്തിഗത ഇനത്തിലും മിക്‌സഡ് ഇനത്തിലും യോഗ്യത നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തിൽ അതാനു ദാസ്, തരുൺദീപ് റായി, പ്രവീൺ ജാദവ് എന്നിവരടങ്ങിയ ടീം നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു.

ഒളിംപിക്‌സ്: താരങ്ങൾക്കൊപ്പം ഉദ്യോഗസ്ഥരുടെ ജംബോ സംഘം അനുഗമിക്കേണ്ടെന്ന് കായികമന്ത്രാലയം

തൊടരുത്! എന്നിട്ടും ഒളിംപിക്‌സിനെത്തുന്ന ഒരു താരത്തിന് 14 കോണ്ടം വീതം; കാരണം വിശദമാക്കി ഒളിംപിക് കമ്മിറ്റി

ടോക്യോ ഒളിംപിക്‌സ്: ഇന്ത്യൻ സംഘത്തിന്‍റെ കിറ്റ് സ്‌പോ‌ൺസർഷിപ്പിൽ നിന്ന് ചൈനീസ് കമ്പനിയെ മാറ്റി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios