ടി20 ലോകകപ്പ്: കാത്തിരിപ്പിന് അവസാനം; ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച ഷമി ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാകാതിരുന്നതായിരുന്നു പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായത്.

BCCI announces Mohammad Shami as Jasprit Bumrah replacement in T20 WC SQUAD

മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്കുമൂലം പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിിസഐ. നേരത്തെ ലോകകപ്പിനുള്ള സ്റ്റാന്‍‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരന്‍. ബുമ്രയുടെ പകരക്കാരനായി ഷമി എത്തുമ്പോള്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ ഷമിയുടെ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി. നേത്തെ സ്റ്റാന്‍‍ഡ് ബൈ ലിസ്റ്റിലുണ്ടായിരുന്ന ദീപക് ചാഹര്‍ പരിക്കുമൂലം പിന്‍മാറിയതോടെ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. രവി ബിഷ്ണോയ്, ശ്രേയസ് അയ്യര്‍ എന്നിവരാണ് സ്റ്റാന്‍ഡ് ബൈ ലിസ്റ്റിലെ മറ്റ് താരങ്ങള്‍.

ടി20 ലോകകപ്പില്‍ പങ്കെടുക്കാനായി ഈ മാസം ആറിന് ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും മുമ്പെ ബുമ്ര പരിക്കേറ്റ് പുറത്തായിരുന്നെങ്കിലും പകരക്കാരനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നില്ല. ബുമ്രയുടെ പകരക്കാരന്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച ഷമി ഫിറ്റ്നെസ് ടെസ്റ്റ് പൂര്‍ത്തിയാകാതിരുന്നതായിരുന്നു പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമായത്. എന്നാല്‍ കഴിഞ്ഞ ദിവസം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്നെസ് ടെസ്റ്റ് ഷമി വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ബിസിസിഐ ഔദ്യോഗികമായി ഷമിയുടെ പേര് 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ താരങ്ങളുടെ പകരക്കാരെ പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ച സമയപരിധി കഴിഞ്ഞിരുന്നെങ്കിലും പ്രത്യേക അനുമതി വാങ്ങിയാണ് ബിസിസിഐ ഇപ്പോള്‍ ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്.

ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്? സയ്യിദ് മുഷ്താഖ് അലിയില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി പൃഥ്വി ഷാ

ഓസ്ട്രേലിയയില്‍ മുമ്പ് കളിച്ചിട്ടുള്ള പരിചയം ഷമിക്ക് മുതല്‍ക്കൂട്ടാണെങ്കിലും കഴിഞ്ഞ ടി20 ലോകകപ്പിനുശേഷം ഒരു ടി20 മത്സരത്തില്‍ പോലും ഇന്ത്യക്കായി കളിച്ചിട്ടില്ലെന്നത് തിരിച്ചടിയാണ്. എങ്കിലും കഴിഞ്ഞി ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍ ഷമിക്ക് ഓസ്ട്രേലിയന്‍ പിച്ചുകളില്‍ തിളങ്ങാനാവും. ലോകകപ്പിന് മുമ്പ് മത്സരപരിചയമില്ലെങ്കിലും ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനുമെതിരായ സന്നാഹ മത്സരങ്ങളില്‍ കളിപ്പിച്ച് ഇത് മറികടക്കാമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Arshdeep Singh, Mohammed Shami.

Latest Videos
Follow Us:
Download App:
  • android
  • ios