അസറുദ്ദീന് സെഞ്ചുറി, എന്നിട്ടും കേരളത്തിന് കാര്യമുണ്ടായില്ല! വിജയ് ഹസാരെയില്‍ ബറോഡയെ വിറപ്പിച്ച് കീഴടങ്ങി

മുഹമ്മദ് അസറുദ്ദീന്റെ (58 പന്തില്‍ 104) സെഞ്ചുറി പാഴായി. രോഹന്‍ കുന്നുമ്മല്‍ (65), അഹമ്മദ് ഇമ്രാന്‍ (51) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍.

baroda beat kerala in vijay hazare trophy first match live update

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കെതിരെ കേരളത്തിന് 62 റണ്‍സിന്റെ തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തര്‍ന്ന് കേരളം 45.5 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് അസറുദ്ദീന്റെ (58 പന്തില്‍ 104) സെഞ്ചുറി പാഴായി. രോഹന്‍ കുന്നുമ്മല്‍ (65)  അഹമ്മദ് ഇമ്രാന്‍ (51) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍.  നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) ഇന്നിംഗ്സിന്റെ ബലത്തില്‍ 403 റണ്‍സാണ് അടിച്ചെടുത്തത്. അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ഹാര്‍ദിക് പാണ്ഡ്യ (51 പന്തില്‍ പുറത്താവാതെ 70) എന്നിവരുടെ ഇന്നിംഗ്സും ഹൈദാരാബാദിന് ഗുണം ചെയ്തു. ഷറഫുദ്ദീന്‍ രണ്ട് വിക്കറ്റെടുത്തു.

മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മല്‍ (65)  അഹമ്മദ് ഇമ്രാന്‍ (51) സഖ്യം 113 റണ്‍സ് ചേര്‍ത്തു. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഇമ്രാന്‍ മടങ്ങി. സ്‌കോര്‍ 120 റണ്‍സ് ആയപ്പോള്‍ രോഹനും പവലിയനില്‍ തിരിച്ചെത്തി. ഷോണ്‍ റോജര്‍ (27), സല്‍മാന്‍ നിസാര്‍ (19) എന്നിവര്‍ക്ക് അല്‍പായുസ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയവരില്‍ അസറുദ്ദീന്‍ ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഷറഫുദ്ദീന്‍ (21), ജലജ് സക്‌സേന (0), സിജോമോന്‍ ജോസഫ് (6), ഏദിന്‍ ആപ്പിള്‍ ടോം (17), ബേസില്‍ തമ്പി (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വൈശാഖ് ചന്ദ്രന്‍ (5) പുറത്താവാതെ നിന്നു. ഏഴ് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അസറിന്‍റെ ഇന്നിംഗ്സ്.

നേരത്തെ, അത്രനല്ലതായിരുന്നില്ല ബറോഡയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ ശാശ്വത് റാവത്തിന്റെ (10) വിക്കറ്റാണ് ബറോഡയ്ക്ക് ആദ്യം നഷ്ടമായത്. ഷറഫുദീനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് അശ്വിന്‍കുമാര്‍ - കോലി സഖ്യം 198 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ അശ്വന്‍കുമാര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 34-ാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മൂന്ന് സിക്സും 19 ഫോറും ഉള്‍പ്പെടുന്നതായിരുന്നു അശ്വിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത ഓവറില്‍ കോലി മടങ്ങി. മൂന്ന് വീതം സിക്സും ഫോറും കോലി നേടി. 

ക്രീസിലൊന്നിച്ച ക്രുനാല്‍ - വിഷ്ണു സോളങ്കി (46) സഖ്യം ആക്രമണം തുടര്‍ന്നു. ഇരുവരും 91 റണ്‍സ് കൂട്ടിചേര്‍ത്തു. വിഷ്ണു മടങ്ങിയെങ്കിലും (15 പന്തില്‍ പുറത്താവാതെ 37) സ്‌കോര്‍ 400 കടത്താന്‍ സഹായിച്ചു. 71 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ക്രുനാല്‍ മൂന്ന് സിക്സും ഏഴ് ഫോറും നേടി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. സഞ്ജു സാംസണില്ലാതെയാണ് കേരളം ഇറങ്ങുന്നത്. പകരം സല്‍മാന്‍ നിസാറാണ് നയിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios