ഇന്ത്യ 409 അടിച്ചു; എന്നിട്ടും കെ എല്‍ രാഹുലിനെ വിടാതെ ആക്രമിച്ച് ആരാധകര്‍

ഇഷാന്‍ കിഷന്‍ 131 പന്തില്‍  210 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 91 പന്തില്‍ 113 റണ്‍സെടുത്തു

BAN vs IND 3rd ODI KL Rahul criticized again for poor batting show

ചിറ്റഗോങ്: ഏകദിന ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറുകളിലൊന്നാണ് ഇന്ന് ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റിന് 409 റണ്‍സെടുക്കുകയായിരുന്നു. ഡബിള്‍ സെഞ്ചുറി തികച്ച ഇഷാന്‍ കിഷന്‍, സെഞ്ചുറി നേടിയ വിരാട് കോലി എന്നിവരുടെ വ്യക്തിഗത മികവിലായിരുന്നു ഇന്ത്യയുടെ റണ്‍കൊയ്ത്ത്. എങ്കിലും നായകനും വിക്കറ്റ് കീപ്പറുമായ കെ എല്‍ രാഹുലിനെതിരെ വിമര്‍ശനത്തിന് ഒട്ടും കുറവില്ല. 

ഇഷാന്‍ കിഷന്‍ 131 പന്തില്‍  210 റണ്‍സെടുത്തപ്പോള്‍ വിരാട് കോലി 91 പന്തില്‍ 113 റണ്‍സെടുത്തു. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും മൂന്ന് റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ 10 പന്തില്‍ 8 റണ്‍സായിരുന്നു കെ എല്‍ രാഹുലിന്‍റെ സമ്പാദ്യം. ഇതോടെയാണ് നായകന്‍റെ ഉത്തരവാദിത്വമൊന്നും രാഹുലിന് ഇല്ലെന്ന് പറഞ്ഞ് ആരാധകര്‍ വിമര്‍ശനം ആരംഭിച്ചത്. രാഹുലിനെ ടീമിന് പുറത്താക്കേണ്ടതിന് പകരം ക്യാപ്റ്റനാക്കുകയാണ് മാനേജ്‌മെന്‍റ് ചെയ്തത് എന്ന് ഇക്കൂട്ടര്‍ വിമര്‍ശിക്കുന്നു. ധാക്കയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയാകെ തകര്‍ന്നപ്പോള്‍ 70 പന്തില്‍ 73 റണ്‍സുമായി കെ എല്‍ രാഹുല്‍ തിളങ്ങിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 28 പന്തില്‍ 14 റണ്‍സില്‍ മടങ്ങി. ഇതോടെ രാഹുലിന് ബാറ്റിംഗ് സ്ഥിരതയില്ല എന്ന് ആരാധകര്‍ ആരോപിക്കുന്നു. 

മൂന്നാം ഏകദിനത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് 409 റണ്‍സ് പടുത്തുയര്‍ത്തുകയായിരുന്നു. ഇഷാനും കോലിക്കും പുറമെ 27 പന്തില്‍ 37 റണ്‍സെടുത്ത വാഷിംഗ്‌ടണ്‍ സുന്ദറും 17 പന്തില്‍ 20 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും നിര്‍ണായകമായി. ടസ്‌കിന്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതമെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ബംഗ്ലാദേശ് ജയിക്കുകയായിരുന്നു.

ആറാം തവണയും 400 കടന്ന് ടീം ഇന്ത്യ; തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം

Latest Videos
Follow Us:
Download App:
  • android
  • ios