IPL 2022 : ഒച്ചിഴയും വേഗത്തില്‍ കോലിക്ക് സീസണിലെ ആദ്യ ഐപിഎല്‍ അര്‍ധ സെഞ്ചുറി; കൂടെ മോശം റെക്കോര്‍ഡും

കോലി ഐപിഎല്‍ ചരിത്രത്തില്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുള്ള ഇന്നിംഗ്‌സായിരുന്നത്. 53 പന്തില്‍ പന്തില്‍ 58 റണ്‍സ് നേടിയ കോലിയെ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്.

bad record for virat kohli after slow half century against gujarat titans

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അര്‍ധ സെഞ്ചുറി നേടിയങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ വിരാട് കോലിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നല്ലത്. കോലി ഐപിഎല്‍ ചരിത്രത്തില്‍ നേടുന്ന ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുള്ള ഇന്നിംഗ്‌സായിരുന്നത്. 53 പന്തില്‍ പന്തില്‍ 58 റണ്‍സ് നേടിയ കോലിയെ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ആര്‍സിബി നേടിയത്.

കോലിയുടെ ഇന്നിംഗ്‌സിന് വേഗം കുറഞ്ഞപ്പോള്‍ രജത് പടിദാര്‍ (32 പന്തില്‍ 52), ഗ്ലെന്‍ മാക്‌സ്‌വെല്‍ (18 പന്തില്‍ 33) എന്നിവരാണ് ബാംഗ്ലരൂരിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.  109.43 സ്‌ട്രൈക്ക് റേറ്റിലാണ് കോലി 58 റണ്‍സെടുത്തത്. 2017ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിനെതിരെ 48 പന്തില്‍ 55 റണ്‍സ് നേടിയിരുന്നു. അന്ന് 114.58 ആയിരുന്നു സ്‌ട്രൈക്കറ്റ് റേറ്റ്. ഈ ഇന്നിംഗ്‌സാണ് രണ്ടാം സ്ഥാനത്തേക്ക് വീണത്. 2020ല്‍ ചെന്നൈയ്‌ക്കെതിരെ ദുബായില്‍ നേടിയ 43 പന്തില്‍ 50 മൂന്നാം സ്ഥാനത്തായി. അന്ന് 116.28 ആയിരുന്നു മുന്‍ ആര്‍സിബി നായകന്റെ സ്‌ട്രൈക്കറ്റ് റേറ്റ്. 

അതേസമയം, ദിനേശ് കാര്‍ത്തിക് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. ഇന്ന് രണ്ട് റണ്‍സുമായി താരം മടങ്ങുകയായിരുന്നു. റാഷിദ് ഖാന്റെ പന്തിലാണ് കാര്‍ത്തിക് പുറത്താവുന്നത്. ഈ സീസണ്‍ ഐപിഎല്ലില്‍ സ്വപ്ന ഫോം തുടരുമ്പോഴും ലെഗ് സ്പിന്നര്‍മാര്‍ കാര്‍ത്തിക്കിന് കടുത്ത വെല്ലുവിളിയാണ്. 2020ന് ശേഷം 16 ഇന്നിംഗ്‌സുകളില്‍ എട്ട് തവണയും ലെഗ് സ്പിന്നര്‍മാരുടെ പന്തിലാണ് താരം പുറത്തായത്. ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ 52 പന്തുകള്‍ നേരിട്ടപ്പോള്‍ 52 റണ്‍സ് മാത്രമാണ് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് 92.30ഉം.

171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുക്കാന്‍ ഗുജറാത്തിന് സാധിച്ചിട്ടുണ്ട്. വൃദ്ധിമാന്‍ സാഹ (22 പന്തില്‍ 29), ശുഭ്മാന്‍ ഗില്‍ (31) എന്നിവരുടെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. വാനിന്ദു ഹസരങ്ക, ഷഹബാസ് അഹമ്മദ് എന്നിവര്‍ക്കാണ് വിക്കറ്റ്. സായ് സുദര്‍ശര്‍ (5), ഹാര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസില്‍. നേരത്തെ, നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രദീപ് സാംഗ്‌വാനാണ് ഗുജറാത്ത് ബൗളര്‍മാരില്‍ തിളങ്ങിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios