ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡും അടിച്ചെടുത്ത് ബാബര്‍, കോലിയെയും പിന്നിലാക്കി കുതിപ്പ്

10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബാബറിന്‍റെ ഇന്നിംഗ്സ്. പതിമൂന്നാം ഓവറില്‍ ബാബര്‍ പുറത്താവുമ്പോള്‍ 137 റണ്‍സിലെത്തിയിരുന്ന പെഷവാര്‍ സല്‍മിക്ക് പക്ഷെ അവസാന ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 46 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Babar Azam breaks Chris Gayle's world record gkc

കറാച്ചി: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍(പിഎസ്എല്‍) മിന്നുന്ന പ്രകടനം തുടര്‍ന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പിഎസ്എല്‍ എലിമിനേറ്ററില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ തകര്‍ത്ത് പെഷവാര്‍ സല്‍മി ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ 39 പന്തില്‍ 64 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് ബാബറായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ സല്‍മി ബാബറിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റ‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

10 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ബാബറിന്‍റെ ഇന്നിംഗ്സ്. പതിമൂന്നാം ഓവറില്‍ ബാബര്‍ പുറത്താവുമ്പോള്‍ 137 റണ്‍സിലെത്തിയിരുന്ന പെഷവാര്‍ സല്‍മിക്ക് പക്ഷെ അവസാന ഏഴോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 46 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ഷൊയൈബ് മഖ്സൂദും(48 പന്തില്‍ 60) അലക്സ് ഹെയ്ല്‍സും(37 പന്തില്‍ 57) തകര്‍ത്തടിച്ചെങ്കിലും മറ്റാര്‍ക്കും തിളങ്ങാനാവാഞ്ഞതോടെ രണ്ട് തവണ പി എസ് എല്‍ ചാമ്പ്യന്‍മാരായിട്ടുള്ള ഇസ്ലാമാബാദ് യുണൈറ്റഡ് ഫൈനല്‍ കാണാതെ പുറത്തായി.

ഇന്ത്യയുടെ പേസ് നിര ലോകോത്തരം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഫേവറൈറ്റുകളെ പ്രവചിച്ച് ഫിഞ്ച്

ഇന്നലെ അര്‍ധസെഞ്ചുറി തികച്ചതോടെ ടി20 ക്രിക്കറ്റില്‍ അതിവേഗം 9000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന നേട്ടം ബാബര്‍ സ്വന്തമാക്കി. 245 ഇന്നിംഗ്സില്‍ നിന്നാണ് ബാബര്‍ 9000 റണ്‍സ് പിന്നിട്ടത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ 249 ഇന്നിംഗ്സില്‍ 9000 റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ‍ാണ് ബാബര്‍ ഇന്നലെ മറികടന്നത്.

271 ഇന്നിംഗ്സില്‍ 9000 റണ്‍സ് പിന്നിട്ട ഇന്ത്യന്‍ താരം വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്. 273 ഇന്നിംഗ്സില്‍ 9000 തികച്ച ഡേവിഡ് വാര്‍ണര്‍ ആണ് നാലാം സ്ഥാനത്ത്. പി എസ് എല്‍ സീസണില്‍ ബാബറിന്‍റെ അഞ്ചാം അര്‍ധസെഞ്ചുറിയായിരുന്നു ഇത്. 2019നുശേഷം ടി20 ക്രിക്കറ്റില്‍ മിന്നും ഫോം തുടരുന്ന ബാബര്‍ ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മറ്റ് ബാറ്റര്‍മാര്‍ക്കാക്കും ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. ആറ് ടി20 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ മാത്രമാണ് ബാബറിന് പിന്നിലുള്ളത്.

Latest Videos
Follow Us:
Download App:
  • android
  • ios