ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ്, ഇന്ത്യൻ ടീമിൽ മാറ്റം, എ ടീമിനായി തിളങ്ങിയ രണ്ട് താരങ്ങൾ കൂടി ടീമിൽ
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ആവേശ് ഖാന്‍ നിലവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി നാലു ദിന ടെസ്റ്റില്‍ കളിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആവേശ് തിളങ്ങുകയും ചെയ്തു.
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വീണ്ടും മാറ്റം. എ ടീം നായകന്‍ അഭിമന്യു ഈശ്വരനെയും പേസര്‍ ആവേശ് ഖാനെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കുമൂലം ടീമില്‍ നിന്നൊഴിവാക്കിയ പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് ആവേശ് ഖാന്‍ ടീമിലെത്തുന്നത്. നേരത്തെ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് പിന്നീട് ഒഴിവാക്കിയിരുന്നു. പകരം ആരെയും ടീമിലെടുത്തതുമില്ല. ഈ ഒഴിവിലാണ് ആവേശ് ഖാന്‍ ടീമിലെത്തുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ആവേശ് ഖാന്‍ നിലവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനായി നാലു ദിന ടെസ്റ്റില്‍ കളിക്കുകയാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ എക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആവേശ് തിളങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദ്ദുല്‍ താക്കൂറും നിരാശപ്പെടുത്തിയിരുന്നു.
രാഷ്ട്രീയത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങി അംബാട്ടി റായുഡു, വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു
എ ടീമിന്‍റെ ക്യാപ്റ്റനായ അഭിമന്യു ഈശ്വരനും രണ്ടാം ടെസ്റ്റിനുള്ള ടീമിലുണ്ട്. അതേസമയം എ ടീമിനായി അദ്യ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ സര്‍ഫ്രാസ് ഖാനെ ഇത്തവണയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.
ഈ സാഹചര്യത്തില്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ ആവേശിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കേപ്ടൗണിലും തോറ്റാല്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങേണ്ടിവരും.
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുമ്ര. പ്രസിദ്ധ് കൃഷ്ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, അവേശ് ഖാൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക