മെല്‍ബണ്‍ പിച്ച് ബാറ്റര്‍മാര്‍ക്കൊപ്പമോ അതോ ബൗളര്‍മാരെ സഹായിക്കുമോ? പിച്ച് റിപ്പോര്‍ട്ട് അറിയാം

ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് മെല്‍ബണിലേത്.

AUSvIND Border Gavaskar Trophy Boxing Day Test Pitch Report

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാലെ ബോക്‌സിംഗ് ഡേ ടെസ്റ്റ്. മെല്‍ബണില്‍ രാവിലെ അഞ്ച് മണിക്കാണ് ടെസ്റ്റ് ആരംഭിക്കുന്നത്. 4.30ന് ടോസ് വീഴും. മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ നാലാം ടെസ്റ്റിനെത്തുക. ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടം പിടിച്ചേക്കും. അങ്ങനെ വന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് സ്ഥാനം നഷ്ടമാകും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണരായി കളിക്കാനും സാധ്യതയേറെ. കെ എല്‍ രാഹുലിനെ മധ്യനിരയില്‍ തന്നെ കളിപ്പിച്ചേക്കും.

മെല്‍ബണിലെ പിച്ച്

ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് മെല്‍ബണിലേത്. കൂടുതല്‍ ബൗണ്‍സ് എറിയാന്‍ പേസര്‍മാര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ സമയമെടുത്ത് കളിച്ചാല്‍ വലിയ സ്‌കോറുകളും പിറക്കാനും സാധ്യതയുണ്ട്. ഇതുവരെയുള്ള 117 മത്സരങ്ങള്‍ മെല്‍ബണില്‍ കളിച്ചു. ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ 57 മത്സരങ്ങള്‍ ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ടീം 42 മത്സരങ്ങളും ജയിച്ചു. ജസ്പ്രീത് ബുമ്ര മെല്‍ബണില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി. മെല്‍ബണില്‍ ഇന്ത്യക്ക് വേണ്ടി ഇന്ത്യക്ക വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടം അനില്‍ കുംബ്ലെയ്‌ക്കൊപ്പം പങ്കിടുകയാണ് ബുമ്ര. പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 624 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 1932ല്‍ ദക്ഷിണാഫ്രിക്ക 36ന് എല്ലാവരും പുറത്തായത് കുറഞ്ഞ സ്‌കോര്‍.

മെല്‍ബണിലെ ചില കണക്കുകളിങ്ങനെ

ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ - 307

ശരാശരി രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ - 312

ശരാശരി മൂന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ - 252

ശരാശരി നാലാം ഇന്നിംഗ്‌സ് സ്‌കോര്‍ - 172

ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡര്‍

യശസ്വി ജയ്സ്വാളിനൊപ്പം രോഹിത് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ശുഭ്മാന്‍ ഗില്‍ തുടരും. പിന്നാലെ വിരാട് കോലിയെത്തും. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കും. തൊട്ടുപിന്നില്‍ റിഷഭ് പന്ത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജേഡജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളില്‍. പേസ് ഡിപ്പാര്‍ട്ട്മെന്റില്‍ മാറ്റമുണ്ടാവില്ല. ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ തുടരും.

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios