'അവനൊരു ഓസ്ട്രേലിയക്കാരനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്', ഇന്ത്യൻ താരത്തെക്കുറിച്ച് ഓസീസ് ക്യാപ്റ്റൻ

രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കറ്റ് ചികിത്സിലായിരുന്ന റിഷഭ് പന്ത് ബംഗ്ലേദേശിനെതിരായ ടെസ്റ്റില്‍ സെഞ്ചുറിയിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത്.

Australian T20 Captain Mitchell Marsh Says I Wish Rishabh Pant Was Australian,Rishabh Pant Responds

അഡ്‌ലെയ്ഡ്: വരാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഓസ്ട്രേലിയ റ്റവുമധികം ഭയക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ അത് വിരാട് കോലിയോ രോഹിത് ശര്‍മയോ ആയിരിക്കില്ല. ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തായിരിക്കും. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ റിഷഭ് പന്തിന്‍റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ്പരമ്പര നേട്ടം ആവര്‍ത്തിച്ചത്.

Australian T20 Captain Mitchell Marsh Says I Wish Rishabh Pant Was Australian,Rishabh Pant Respondsരണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കറ്റ് ചികിത്സിലായിരുന്ന റിഷഭ് പന്ത് ബംഗ്ലേദേശിനെതിരായ ടെസ്റ്റില്‍ സെഞ്ചുറിയിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നേരിട്ട തിരിച്ചടികളില്‍ നിന്ന് പന്ത് നടത്തിയത് അവിശ്വസനീയ തിരിച്ചുവരവാണെന്ന് ഓസ്ട്രേലിയയുടെ ടി20 ടീം നായകനായ മിച്ചല്‍ മാര്‍ഷ് പറഞ്ഞു. കാര്യങ്ങളെ പോസറ്റീവായി കാണുന്ന കളിക്കാരനാണ് റിഷഭ് പന്ത്. അവന്‍ എപ്പോഴും ജയിക്കാന്‍ ആഗ്രഹിക്കുന്നു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പോലും വളരെ ശാന്തനായി ചിരിക്കുന്ന മുഖത്തോടെ മാത്രമെ അവനെ കണ്ടിട്ടുള്ളു. അവനെ തകര്‍ക്കാന്‍ പാടാണ്, അവന്‍ ഓസ്ട്രേലിയക്കാരനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും മിച്ചല്‍ മാര്‍ഷ് സ്റ്റാര്‍ സ്പോര്‍സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിഷഭ് പന്തിന്‍റെ സഹതാരം കൂടിയായിരുന്നു മിച്ചല്‍ മാര്‍ഷ്.

അതേസമയം, ഓസ്ട്രേലിയന്‍ ശൈലിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രകടനം നടത്തുന്ന ഇന്ത്യൻ താരമാണ് റിഷഭ് പന്ത് എന്നായിരുന്നു ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെ വിലയിരുത്തല്‍. ആക്രമണോത്സു ക്രിക്കറ്റ് കളിക്കുന്ന റിഷഭ് പന്ത് കളി ആസ്വദിച്ച് കളിക്കുന്ന താരമാണെന്നും വ്യക്തമാക്കി. ഇരുവരുടെയും വിലയിരുത്തലുകളോട് സ്മൈലിയും ഫയറിന്‍റെ ഇമോജിയും ഇട്ടായിരുന്നു പന്തിന്‍റെ പ്രതികരണം. ബംഗ്ലാദേശിനെതിയാ ചെന്നൈ ടെസ്റ്റില്‍ സെഞ്ചുറിയുമായി(109) തിരിച്ചുവന്ന റിഷഭ് പന്തിന്‍റെ യഥാര്‍ത്ഥ പരീക്ഷണം നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയന്‍ പരമ്പരയായിരിക്കുമെന്നാണ് കരുതുന്നത്.

ടെസ്റ്റില്‍ നിന്നും ടി20 ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പര്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios