6 വിക്കറ്റ് കൈയിലിരിക്കേ ജയിക്കാന്‍ വേണ്ടത് 5 റണ്‍സ്, പിന്നീട് നടന്നത് യക്ഷികഥകളെപ്പോലും വെല്ലുന്ന വിസ്മയം
178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സഫേഴ്സ് പാരഡൈസിന് ടീമിന് ആറ് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് റണ്‍സായിരുന്നു. തോല്‍വി ഉറപ്പായതോടെ അവസാന ഓവര്‍ സ്വയം എറിയാന്‍ തീരുമാനിച്ച മോര്‍ഗന്‍ ആദ്യ പന്തിൽ തന്നെ 65 റണ്‍സുമായി ക്രീസില്‍ നിന്ന ഓപ്പണര്‍ ജേക്ക് ഗാര്‍ലന്‍ഡിനെ പുറത്താക്കി.
മെല്‍ബണ്‍: ആറ് പന്തില്‍ ആറ് വിക്കറ്റ് വീഴ്ത്തുകയെന്ന അവിശ്വസനീയ നേട്ടം കൈവരിച്ച് ഓസ്ട്രേലിയന്‍ താരം. ഓസ്ട്രേലിയന്‍ ഗോള്‍ഡ് കോസ്റ്റ് പ്രീമിയര്‍ ലീഗ് ഡിവിഷന്‍ മൂന്നില്‍ മഡ്‌ഗീരാബാ ടീമിന്‍റെ നായകനായ ഗാരെത് മോര്‍ഗനാണ് ആറ് പന്തില്‍ ആറ് വിക്കറ്റെടുത്ത് ലോക റെക്കോര്‍ഡിട്ടത്. സഫേഴ്സ് പാരഡൈസിനെതിരായ മത്സരത്തിലായിരുന്നു മോര്‍ഗന്‍റെ അപൂര്‍വനേട്ടം.
178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സഫേഴ്സ് പാരഡൈസിന് ടീമിന് ആറ് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് റണ്‍സായിരുന്നു. തോല്‍വി ഉറപ്പായതോടെ അവസാന ഓവര്‍ സ്വയം എറിയാന്‍ തീരുമാനിച്ച മോര്‍ഗന്‍ ആദ്യ പന്തിൽ തന്നെ 65 റണ്‍സുമായി ക്രീസില്‍ നിന്ന ഓപ്പണര്‍ ജേക്ക് ഗാര്‍ലന്‍ഡിനെ പുറത്താക്കി. പിന്നീടെത്തിയ അഞ്ച് ബാറ്റര്‍മാരെയും ഗോള്‍ഡന്‍ ഡക്കാക്കിയാണ് മോര്‍ഗന്‍ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.
ആ ഓവര്‍ എറിയാനെത്തുമ്പോള്‍ ഹാട്രിക്ക് എടുത്താലെ ഇനി നിങ്ങള്‍ക്ക് എന്തെങ്കിലും സാധ്യതയുള്ളൂവെന്ന് അമ്പയര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹാട്രിക്കിനുശേഷവും വിക്കറ്റ് വീണത് തനിക്ക് വിശ്വസിക്കാനായില്ലെന്നും മോര്‍ഗന്‍ എബിസി ന്യൂസിനോട് പറഞ്ഞു. മോര്‍ഗന്‍റെ പന്തിലെ ആദ്യ നാലു പുറത്താകലുകളും ക്യാച്ചിലൂടെയായിരുന്നു.
അവസാന രണ്ട് വിക്കറ്റുകളും ക്ലീന്‍ ബൗള്‍ഡും. പ്രഫഷണല്‍ ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 2011ല്‍ ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നറും 2013ല്‍ ബംഗ്ലാദേശിന്‍റെ അല്‍ അമിന്‍ ഹൊസൈനും 2019ല്‍ ഇന്ത്യയുടെ അഭിമന്യു മിഥുനും ഓവറില്‍ അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ഈ നേട്ടം കൈവരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക