Asianet News MalayalamAsianet News Malayalam

ജോഷ് ഇന്‍ഗ്ലിസിന് സെഞ്ചുറി! രണ്ടാം ടി20യിലും സ്‌കോട്‌ലന്‍ഡിനെ തുരത്തി ഓസീസ്; പരമ്പര

59 റണ്‍സെടുത്ത ബ്രന്‍ഡന്‍ മക്മല്ലന്‍ മാത്രമാണ് സ്‌കോട്ടിന് നിരയില്‍ തിളങ്ങിയത്. 19 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മുന്‍സിയാണ് രണ്ടക്കം കണ്ട മറ്റൊരു താരം.

australia won t20 series against scotland after second match win
Author
First Published Sep 6, 2024, 10:42 PM IST | Last Updated Sep 6, 2024, 10:55 PM IST

എഡിന്‍ബര്‍ഗ്: സ്‌കോട്‌ലന്‍ഡിനെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയക്ക്. എഡിന്‍ബര്‍ഗ്, ഗ്രേഞ്ച് ക്രിക്കറ്റ് ക്ലബില്‍ നടന്ന രണ്ടാം മത്സരത്തില്‍ 70 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിസിന്റെ (49 പന്തില്‍ 103) കരുത്തില്‍ 196 റണ്‍സാണ് നേടിയത്. ബ്രാഡ്‌ലി ക്യൂറി മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ 16.4 ഓവറില്‍ 126 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് വിക്കറ്റ് നേടിയ മാര്‍കസ് സ്‌റ്റോയിനിസാണ് സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തത്. ഇതോടെ ഒരു മത്സരം ശേഷിക്കെ ഓസീസ് പരമ്പര സ്വന്തമാക്കി.

59 റണ്‍സെടുത്ത ബ്രന്‍ഡന്‍ മക്മല്ലന്‍ മാത്രമാണ് സ്‌കോട്ടിന് നിരയില്‍ തിളങ്ങിയത്. 19 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മുന്‍സിയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. മൈക്കല്‍ ജോണ്‍സ് (1), റിച്ചി ബെറിംഗ്ടണ്‍ (5), ചാര്‍ലി ടിയര്‍ (5), മൈക്കല്‍ ലീസ്‌ക് (7), മാര്‍ക്ക് വാറ്റ് (4), ക്രിസ് ഗ്രീവ്‌സ് (6), ക്രിസ്റ്റഫര്‍ സോളെ (0), ബ്രോഡ് വീല്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ക്യൂറി (1) പുറത്താവാതെ നിന്നു.

ദ്രാവിഡിന്റെ മൊബൈലിലേക്ക് സഞ്ജുവിന്റെ കോള്‍! വൈറലായി രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വീഡിയോ

നേരത്തെ, ഓസ്‌ട്രേലിയയുടെ തുടക്കവും നന്നായിരുന്നില്ല. തുടത്തില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ ട്രാവിസ് ഹെഡ് (0) പുറത്തായി. ക്യൂറിയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹെഡ് ബൗള്‍ഡായി. പിന്നാലെ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ഗക് (16) മടങ്ങി. ഇതോടെ രണ്ടിന് 23 എന്ന നിലയിലായി സന്ദര്‍ശകര്‍. പിന്നീട് ഇന്‍ഗ്ലിസ് നടത്തിയ വെടിക്കെട്ടാണ് ഓസീസിന് ഗുണം ചെയ്തത്. 92 റണ്‍സ് കാമറുണ്‍ ഗ്രീനിനൊപ്പം ചേര്‍ക്കാന്‍ ഇന്‍ഗ്ലിസിനായി. 

ഗ്രീന്‍ 12-ാം ഓവറില്‍ പുറത്തായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. എങ്കിലും ഇന്‍ഗ്ലിസ് ഒരറ്റത്ത് ആക്രമണം തുടര്‍ന്നു. മാര്‍കസ് സ്റ്റോയിനിസിനൊപ്പം 64 റണ്‍സാണ് ഇന്‍ഗ്ലിസ് കൂട്ടിചേര്‍ത്തത്. 19-ാം ഓവറില്‍ ഇന്‍ഗ്ലിസ് പുറത്തായി. ഏഴ് വീതം സിക്‌സും ഫോറും നേടി. സ്‌റ്റോയിനിസ് (20), ടിം ഡേവിഡ് (17) പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios