വീണ്ടും ഇന്ത്യ എയുടെ രക്ഷകനായി ധ്രുവ് ജുറല്‍, മാന്യമായ ലീഡ്! ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ

അഞ്ചിന് 73 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. ജുറല്‍-നിതീഷ് സഖ്യത്തിന്റെ 96 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

australia need 168 runs to win against india a in second unofficial test

മെല്‍ബണ്‍: ഇന്ത്യ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്‌ട്രേലിയ എയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ എ 229ന് പുറത്തായി. തുടക്കത്തില്‍ തകര്‍ന്നെങ്കിലും ധ്രുവ് ജുറല്‍ (68) വീണ്ടും ഇന്ത്യയുടെ രക്ഷകനായി. തനുഷ് കൊട്ടിയാന്‍ (44), നിതീഷ് കുമാര്‍ റെഡ്ഡി (38), പ്രസിദ്ധ് കൃഷ്ണ (29) നിര്‍ണായക സംഭാവന നല്‍കി. കോറി റോച്ചിക്കോളി ഓസീസിന് വേണ്ടി നാല് വിക്കറ്റെടുത്തു. ബ്യൂ വെബ്‌സ്റ്റര്‍ക്ക് മൂന്ന് വിക്കറ്റുണ്ട്. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയക്ക് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. മാര്‍കസ് ഹാരിസ് (0), കാമറോണ്‍ ബാന്‍ക്രോഫ്റ്റ് (0) എന്നിവരാണ് മടങ്ങിയത്.

അഞ്ചിന് 73 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ആരംഭിക്കുന്നത്. ജുറല്‍-നിതീഷ് സഖ്യത്തിന്റെ 96 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 80 റണ്‍സ് നേടിയ ജുറല്‍ ഒരിക്കല്‍കൂടി ഇന്ത്യയുടെ രക്ഷകനായി. 122 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെയാണ് ജുറല്‍ 68 റണ്‍സ് നേടിയത്. വൈകാതെ നിതീഷും മടങ്ങി. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നിതീഷിന്റെ ഇന്നിംഗ്‌സ്. ഇതോടെ ഏഴിന് 162 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. പിന്നീട് തനുഷ്, പ്രസിദ്ധ് എന്നിവരുടെ ഇന്നിംഗ്‌സ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു. മുകേഷ് കുമാറാണ് (1) പുറത്തായ മറ്റൊരു താരം. ഖലീല്‍ അഹമ്മദ് (0) പുറത്താവാതെ നിന്നു. 

വ്യക്തിഗത പ്രകടനമല്ല, ടീമാണ് പ്രധാനമെന്ന് സഞ്ജു! സെഞ്ചുറിയെ കുറിച്ച് മലയാളി താരം

നേരത്തെ, ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിമന്യൂ ഈശ്വരന്റെ (17) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. സായ് സുദര്‍ശന് (3) എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് (11) തുടര്‍ച്ചായ നാലാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. ഓപ്പണറായെത്തിയ കെ എല്‍ രാഹുല്‍ 44 പന്ത് നേരിട്ടിട്ടും 10 റണ്‍സ് മാത്രമാണ് നേടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കിലിന് ഒരു റണ്‍ മാത്രാണ് നേടാനായത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 161നെതിരെ ഓസീസ് രണ്ടാം ദിനം 223 റണ്‍സെടുത്ത് പുറത്തായി. 74 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയാണ് ഓസീസിനെ തകര്‍ത്തത്. മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

രഞ്ജി ട്രോഫി: കേരളത്തിന്റെ ജയം എട്ട് വിക്കറ്റകലെ! മഴ കളിച്ച മത്സരത്തില്‍ ഉത്തര്‍ പ്രദേശ് പതറുന്നു

ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍, ബാബ ഇന്ദ്രജിത്, നവ്ദീപ് സൈനി, മാനവ് സുതര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. കെ എല്‍ രാഹുല്‍, ധ്രുവ് ജുറെല്‍, തനുഷ് കൊട്ടിയന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് പകരമെത്തിയത്. ജുറെലാണ് വിക്കറ്റ് കീപ്പര്‍. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണ്.

Latest Videos
Follow Us:
Download App:
  • android
  • ios