Asianet News MalayalamAsianet News Malayalam

വെടിക്കെട്ടുമായി വീണ്ടും ട്രാവിസ് ഹെഡ്, ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ

 പവര്‍ പ്ലേയില്‍ തന്നെ മാത്യു ഷോര്‍ട്ടും(26 പന്തില്‍ 41), ട്രാവിസ് ഹെഡും(23 പന്തില്‍ 59) ചേര്‍ന്ന് 86 റണ്‍സടിച്ചു.

Australia beat England by 28 runs in first T20I, Travis Head shines again
Author
First Published Sep 12, 2024, 8:09 AM IST | Last Updated Sep 12, 2024, 8:09 AM IST

സതാംപ്ടണ്‍: ടി20 പരമ്പരയിലെ ആദ്യ മത്സത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ. വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ടോപ് സ്കോററായ ട്രാവിസ് ഹെഡിന്‍റെ ബാറ്റിംഗ് മികവിൽ ആദ്യ മത്സരത്തില്‍ ഓസീസ് 28 റണ്‍സിന്‍റെ ആധികാരിക ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 19.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 19.2 ഓവറില്‍ 151 റണ്‍സിന് ഓള്‍ ഔട്ടായി.37 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയുള്ളു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് 23 പന്തില്‍ 59 റണ്‍സടിച്ച് ടോപ് സ്കോററായി.

കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ചാണ് ഓസീസ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ തന്നെ മാത്യു ഷോര്‍ട്ടും(26 പന്തില്‍ 41), ട്രാവിസ് ഹെഡും(23 പന്തില്‍ 59) ചേര്‍ന്ന് 86 റണ്‍സടിച്ചു.23 പന്തില്‍ 59 റണ്‍സടിച്ച ഹെഡ് എട്ട് ഫോറും നാലു സിക്സും പറത്തി.എന്നാല്‍ ഇരുവരും പുറത്തായതിനുശേഷം 27 പന്തില്‍ 37 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസ് മാത്രമെ ഓസീസ് നിരയില്‍ തിളങ്ങിയുള്ളു.

കെസിഎല്ലിലെ ആദ്യ സെഞ്ചുറിയുമായി സച്ചിന്‍ ബേബി; കൊച്ചിക്കെതിരെ കൊല്ലം സെയ്‌ലേഴ്‌സിന് ഏഴ് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്‌സ്റ്റണ്‍ മൂന്നോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റും സാക്വിബ് മെഹ്മൂദും ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കത്തിലെ വില്‍ ജാക്സിനെ(6)നഷ്ടമായി.ക്യാപ്റ്റൻ ഫില്‍ സാള്‍ട്ടും(20), ജോര്‍ദാന്‍ കോക്സും(17) വലിയ സ്കോര്‍ നേടാതെ മടങ്ങിയപ്പോള്‍ 27 പന്തില്‍ 37 റണ്‍സെടുത്ത ലിയാം ലിവിംഗ്‌സ്റ്റണ്‍ മാത്രമാണ് പിന്നീട് പൊരുതിയത്.സാം കറന്‍(18), ജാമി ഓവര്‍ടണ്‍(15) എന്നിവരും ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസിനായി ഷോണ്‍ ആബട്ട് മൂന്നും ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം വെളളിയാഴ്ച കാര്‍ഡിഫില്‍ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios