ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിന് ടോസ്! ഇന്ത്യന്‍ ടീമില്‍ രണ്ട് സ്പിന്നര്‍മാര്‍, ഒരു മാറ്റം; രോഹിത് ഓപ്പണര്‍
ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിട്ടുണ്ട്. 19കാരന്‍ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റം കുറിക്കും.
മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിട്ടുണ്ട്. 19കാരന്‍ സാം കോണ്‍സ്റ്റാസ് അരങ്ങേറ്റം കുറിക്കും. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഓസ്ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്‌നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളന്‍ഡ്.
ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണ ലഭിക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സുന്ദര്‍ എത്തിയതോടെ തനുഷ് കൊട്ടിയന്‍ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ബാറ്റിംഗിനേയും ബൗളിംഗിനേയും ഒരുപോലെ പിന്തുണയ്ക്കുന്ന പിച്ചാണ് മെല്‍ബണിലേത്. കൂടുതല്‍ ബൗണ്‍സ് എറിയാന്‍ പേസര്‍മാര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ സമയമെടുത്ത് കളിച്ചാല്‍ വലിയ സ്‌കോറുകളും പിറക്കാനും സാധ്യതയുണ്ട്. ഇതുവരെയുള്ള 117 മത്സരങ്ങള്‍ മെല്‍ബണില്‍ കളിച്ചു.
മെല്‍ബണ്‍ പിച്ച് ബാറ്റര്‍മാര്‍ക്കൊപ്പമോ അതോ ബൗളര്‍മാരെ സഹായിക്കുമോ? പിച്ച് റിപ്പോര്‍ട്ട് അറിയാം
ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ 57 മത്സരങ്ങള്‍ ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത ടീം 42 മത്സരങ്ങളും ജയിച്ചു. ജസ്പ്രീത് ബുമ്ര മെല്‍ബണില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തി. മെല്‍ബണില്‍ ഇന്ത്യക്ക് വേണ്ടി ഇന്ത്യക്ക വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടം അനില്‍ കുംബ്ലെയ്ക്കൊപ്പം പങ്കിടുകയാണ് ബുമ്ര. പാകിസ്ഥാനെതിരെ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 624 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 1932ല്‍ ദക്ഷിണാഫ്രിക്ക 36ന് എല്ലാവരും പുറത്തായത് കുറഞ്ഞ സ്‌കോര്‍.