ഏഷ്യാ കപ്പ്: യോഗ്യതാ റൗണ്ടില്‍ യുഎഇ ടീമിനെ തലശ്ശേരിക്കാരന്‍ നയിക്കും; ടീമില്‍ വേറെയും മലയാളി താരങ്ങള്‍

യുഎഇ ടീമിന്‍റെ നായകനാവുന്ന ആദ്യ മലയാളിയും റിസ്വാനാണ്. ശനിയാഴ്ച ഒമാനിലാണ് ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾ
തുടങ്ങുക. 

Asia Cup 2022 qualifiers CP Rizwan named as UAE Cricket Team captain

മസ്‌കറ്റ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് ഇനി മലയാളി ക്യാപ്റ്റൻ. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കുള്ള യുഎഇ ടീമിനെ തലശ്ശേരി സ്വദേശി റിസ്വാൻ റഊഫ് നയിക്കും. റിസ്വാനൊപ്പം മലയാളി താരങ്ങളായ ബാസിൽ ഹമീദും അലിഷാൻ ഷറഫുവും ടീമിൽ ഇടംപിടിച്ചു. യുഎഇക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏക മലയാളി താരമാണ് റിസ്വാൻ. കഴിഞ്ഞ വർഷം അയർലൻഡിനെതിരെ 136 പന്തിൽ 109 റൺസ് നേടിയാണ് റിസ്വാൻ ചരിത്രം കുറിച്ചത്. 

യുഎഇ ടീമിന്‍റെ നായകനാവുന്ന ആദ്യ മലയാളിയും റിസ്വാനാണ്. ശനിയാഴ്ച ഒമാനിലാണ് ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങൾ തുടങ്ങുക. 

യുഎഇ ടി20 ടീം: CP Rizwan (captain), Chirag Suri, Muhammad Waseem, Vriitya Aravind, Ahmed Raza, Basil Hameed, Rohan Mustafa, Kashif Daud, Karthik Meiyappan, Zahoor Khan, Zawar Farid, Alishan Sharafu, Sabir Ali, Aryan Lakra, Sultan Ahmad, Junaid Siddique, Fahad Nawaz.

ശ്രീലങ്കയിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയാണ് ഇത്തവണ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് വേദിയാവുന്നത്. വാശിയേറിയ മത്സരങ്ങളാണ് ഇക്കുറി ആരാധകരെ കാത്തിരിക്കുന്നത്. ദുബായില്‍ ഓഗസ്റ്റ് 28-ാം തിയതി ടൂര്‍ണമെന്‍റിലെ ആദ്യ ഇന്ത്യ-പാക് പോരാട്ടം നടക്കും. ഇതിന് ശേഷം ഭാഗ്യമുണ്ടേല്‍ ഫൈനലടക്കം രണ്ടുതവണ കൂടി ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരും. നാല് വര്‍ഷം മുമ്പത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും രണ്ടുതവണ നേര്‍ക്കുനേര്‍ വന്നിരുന്നു. രണ്ടിലും ഇന്ത്യക്കായിരുന്നു ജയം. ഏഷ്യാ കപ്പിനായി രോഹിത് ശര്‍മ്മയുടെ നായകത്വത്തില്‍ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. 

എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്: ഗോകുലം കേരള കളത്തിലിറങ്ങുമോ; ഇന്നറിയാം

Latest Videos
Follow Us:
Download App:
  • android
  • ios