നാളെ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചിട്ടും കാര്യമില്ല; ഏഷ്യന്‍ ചാമ്പ്യന്‍മാരായ ലങ്ക നാണംകെട്ട് പുറത്ത്

ടി20 ലോകകപ്പില്‍ സൂപ്പര്‍-12 ഘട്ടത്തിലെ അവസാന മത്സരം കളിക്കും മുമ്പ് ലങ്ക ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരിക്കുകയാണ്

Asia Cup 2022 Champions Sri Lanka out of T20 World Cup 2022

സിഡ്‌നി: ആതിഥേയരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിങ്ങനെ പല ടീമുകളുടെ പേരാണ് ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഫേവറൈറ്റുകളായി പറഞ്ഞുകേട്ടത്. അധികമാരും വാഴ്‌ത്തിയില്ലെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ലോകകപ്പില്‍ എന്തെങ്കിലുമൊക്കെ അത്ഭുതം കാട്ടും എന്ന് മിക്കവരും കരുതി. സമീപകാലത്ത് രാജ്യാന്തര ടി20യില്‍ ലങ്ക കാണിച്ച മികവായിരുന്നു ഈ പ്രതീക്ഷയ്‌ക്ക് അടിസ്ഥാനം. 

എന്നാല്‍ ടി20 ലോകകപ്പില്‍ സൂപ്പര്‍-12 ഘട്ടത്തിലെ അവസാന മത്സരം കളിക്കും മുമ്പ് ലങ്ക ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. നാളെ ഇംഗ്ലണ്ടിനെതിരെയാണ് ലങ്കയുടെ അവസാന മത്സരം. നാല് കളിയില്‍ 4 പോയിന്‍റാണ് ശ്രീലങ്കയ്ക്ക് നിലവിലുള്ളത്. അതേസമയം സെമി പ്രവേശന സാധ്യത നിലനിര്‍ത്താന്‍ നാളെ ഇംഗ്ലണ്ടിന് ജയിച്ചേ തീരൂ. അല്ലെങ്കില്‍ ന്യൂസിലന്‍ഡിന് പിന്നാലെ ഓസ്ട്രേലിയ ഗ്രൂപ്പ് ഒന്നില്‍ നിന്ന് സെമിയിലെത്തും. ഒന്നാം ഗ്രൂപ്പില്‍ കിവികള്‍ മാത്രമാണ് നിലവില്‍ സെമിയില്‍ എത്തിയത്. രണ്ടാം ടീമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. 

ഗ്രൂപ്പ് ഒന്നില്‍ അഞ്ച് മത്സരങ്ങളും കളിച്ച് ഏഴ് പോയിന്‍റുമായാണ് ന്യൂസിലന്‍ഡ് സെമി ഉറപ്പിച്ചത്. ഇന്നത്തെ ജയത്തോടെ ഏഴ് പോയിന്‍റിലെത്തിയ ഓസീസാണ് പട്ടികയില്‍ രണ്ടാമത്. നാളെ ലങ്കയെ വീഴ്‌ത്തിയാല്‍ ഇംഗ്ലണ്ടിനും ഏഴ് പോയിന്‍റാവും. അപ്പോള്‍ ഓസീസ്, ഇംഗ്ലണ്ട് ടീമുകളില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കി ഒരു ടീം മാത്രമാകും സെമിയിലെത്തുക. ഇംഗ്ലണ്ടിന് +0.547 ഉം ഓസ്ട്രേലിയക്ക് -0.457 ഉം ആണ് നിലവിലെ നെറ്റ്‌റണ്‍റേറ്റ്. മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ഇംഗ്ലണ്ടിന് മടങ്ങാം. സെമി ടിക്കറ്റ് ആതിഥേയരായ ഓസ്ട്രേലിയ കൊണ്ടുപോകും. നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ് ഓസീസ്. 

കലാശപ്പോരില്‍ പാകിസ്ഥാനെതിരെ 23 റണ്‍സിന്‍റെ ആധികാരിക ജയം നേടിയാണ് ശ്രീലങ്ക ഏഷ്യാ കപ്പ് കിരീടം നേടിയത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്‌‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്‌സയാണ് (41 പന്തില്‍ 75*) ലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. പ്രമോദ് മധുഷന്‍ നാലും വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റും നേടി. ലങ്കയുടെ ആറാം ഏഷ്യന്‍ കിരീടമായിരുന്നു ഇത്. 

ആധികാരികം ശ്രീലങ്ക, ഏഷ്യന്‍ രാജാക്കന്മാര്‍! പാകിസ്ഥാന്‍ തകര്‍ന്നടിഞ്ഞു; മധുഷന് നാല് വിക്കറ്റ്

Latest Videos
Follow Us:
Download App:
  • android
  • ios