ദീപാവലി തുടങ്ങിയെന്ന് അമിത് ഷാ, എക്കാലത്തെയു മഹാവിജയങ്ങളിലൊന്നെന്ന് രാഹുല്‍ ഗാന്ധി
എന്തൊരു ആവേശപ്പോരാട്ടമായിരുന്നു പാക്കിസ്ഥാനെതിരെ. സമ്മര്‍ദ്ദഘട്ടത്തില്‍ നേടിയ മഹത്തായ വിജയങ്ങളിലൊന്ന് വരും മത്സരങ്ങളിലും വിജയാശംസകള്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെ അവസാന പന്തില്‍ വീഴ്ത്തി ഇന്ത്യ വിജയത്തുടക്കമിട്ടതിനെ അഭിനന്ദിച്ച് രാഷ്ട്രീ നേതാക്കളും. ടി20 ലോകകപ്പിന് ഇതിലും നല്ല തുടക്കം ലഭിക്കാനില്ലെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദീപാവലി തുങ്ങിക്കഴിഞ്ഞുവെന്ന് ട്വിറ്ററില്‍ കുറിച്ചു. എന്തൊരു വെടിക്കട്ട് ഇന്നിംഗ്സായിരുന്നു വിരാട് കോലിയുടേതെന്നും അമിത് ഷാ പറഞ്ഞു.
എന്തൊരു ആവേശപ്പോരാട്ടമായിരുന്നു പാക്കിസ്ഥാനെതിരെ. സമ്മര്‍ദ്ദഘട്ടത്തില്‍ നേടിയ മഹത്തായ വിജയങ്ങളിലൊന്ന് വരും മത്സരങ്ങളിലും വിജയാശംസകള്‍ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പാക്കിസ്ഥാനെതിരെ വിജയം നേടിയ ഇന്ത്യന്‍ ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍, ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ശരിക്കും സന്തോഷം തരുന്നു, വരും മത്സരങ്ങളിലും വിജയത്തുടര്‍ച്ച ഉണ്ടാകട്ടെ എന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്.
ഗോവയിലെ കത്തോലിക് യൂണിവേഴ്സിറ്റികളുടെ പരിപാടിയില്‍ പങ്കെടുത്തശേഷം വൈകിട്ടുള്ള ഫ്ലൈറ്റില്‍ തിരിച്ചുപോയാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നഷ്ടമാവുമെന്നതിനാല്‍ ആ യാത്ര ഞാന്‍ വേണ്ടെന്ന് വെച്ചു. അടുത്ത ഫ്ലൈറ്റ് രാത്രി 9.55നെ ഉള്ളൂവെങ്കിലും കാത്തിരുന്നത് വെറുതെയായില്ല. ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരം കാണാനായതിന്‍ഖെ ത്രില്ലിലാണ് ഞാനിപ്പോള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കുറിച്ചു.
കോലിയെ നമിക്കുന്നു! ഐതിഹാസിക ഇന്നിംഗ്‌സിനെ പ്രകീര്‍ത്തിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ
വിരാട് കോലിയുടെ പ്രകടനത്തെും ഇന്ത്യയുടെ വിജയത്തെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭിനന്ദിച്ചു.
സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും തുടക്കത്തിലെ മടങ്ങിയിട്ടും 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സടിച്ചു. അര്‍ധസെഞ്ചുറികള്‍ നേടിയ ഷാന്‍ മസൂദും ഇഫ്തിഖര്‍ അഹമ്മദുമായിരുന്നു പാക്കിസ്ഥാന്‍റെ പ്രധാന സ്കോറര്‍മാര്‍.
മറുപടി ബാറ്റിംഗില്‍ പവര്‍ പ്ലേ പിന്നിടുമ്പോഴേക്കും കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെ നഷ്ടമായ ഇന്ത്യക്ക് പവര്‍ പ്ലേക്ക് പിന്നാലെ അക്സര്‍ പട്ടേലിനെയും നഷ്ടമായി 31-4ലേക്ക് വീണു. ഹാര്‍ദ്ദിക് പാണ്ഡ്യയും വിരാ് കോലിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടകെട്ടിലൂടെ ഇന്ത്യയെ കരകയറ്റി. ഒടുവില്‍ അവസാന ഓവറുകളിലെ കോലിയുടെ വെടിക്കെട്ടില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തു. 53 പന്തില്‍ 82 റണ്‍സുമായി കോലി പുറത്താകാതെ നിന്നു.