പേസര്‍മാര്‍ നിറഞ്ഞാടി; സഞ്ജു നയിക്കുന്ന ഇന്ത്യ എക്കെതിരെ ന്യൂസിലന്‍ഡ് എക്ക് ബാറ്റിംഗ് തകര്‍ച്ച

അപ്രതീക്ഷിതമായാണ് ബിസിസിഐ സ‍ഞ്ജു സാംസണെ എ ടീമിന്‍റെ നായകനാക്കിയത്

All eyes on Sanju Samson India A vs New Zealand A 1st unofficial ODI Preview Date Time venue

ചെന്നൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പര നേടിയതിന്‍റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, തിലക് വർമ, ഷാർദ്ദുൽ ഠാക്കൂർ, റിഷി ധവാൻ തുടങ്ങിയ താരങ്ങളിലാണ് ഇന്ത്യൻ പ്രതീക്ഷ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം. 

25, 27 തീയതികളില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി. 

അപ്രതീക്ഷിതമായാണ് ബിസിസിഐ സ‍ഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിന്‍റെ നായകനാക്കിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഏഷ്യാ കപ്പില്‍ മോശം ഫോം തുടര്‍ന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു. റിഷഭിന്‍റെ ടി20 ഫോം നാളുകളായി ചോദ്യചിഹ്നമാണ്. സിംബാബ്‌വെക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സഞ്ജു ഫോമിലാണെന്ന് തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചില്ല. സഞ്ജുവിനെ തുടര്‍ച്ചയായി തഴയുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് താരത്തെ എ ടീമിന്‍റെ ക്യാപ്റ്റനാക്കി ബിസിസിഐ അമ്പരപ്പിച്ചത്. 

ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ഷാർദ്ദുൽ ഠാക്കൂർ, ഉമ്രാൻ മാലിക്ക്, നവ്ദീപ് സെയ്‌നി, രാജ് അങ്കത് ബാവ, റിഷി ധവാൻ. 

കാര്‍ത്തിക്, ചാഹല്‍ ടി20 ലോകകപ്പില്‍ വേണ്ട! സഞ്ജുവിനെ തിരിച്ചുവിളിക്കൂ; ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശം

Latest Videos
Follow Us:
Download App:
  • android
  • ios