ഓസ്ട്രേലിയയിലേക്ക് ടിക്കറ്റുറപ്പിച്ച് ആകാശ് ദീപ്, മുഹമ്മദ് ഷമി തിരിച്ചെത്തുമ്പോൾ പുറത്താകുക മുഹമ്മദ് സിറാജോ?

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി കൂടി തിരിച്ചെത്തുന്നതോടെ സിറാജിന് മിക്കവാറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉണ്ടാകാന്‍ ഇടമില്ല.

Akash Deep confirm tickets for Australia tour, Mohammed Siraj's place in danger

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് വിക്കറ്റ് മാത്രമെ വീഴ്ത്തിയുള്ളൂവെങ്കിലും പേസര്‍ ആകാശ് ദീപ് കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യ മാറ്റങ്ങളൊന്നും ഇല്ലാതെ ഇറങ്ങിപ്പോള്‍ കാണ്‍പൂരില്‍ ബംഗ്ലാദേശ് ഓപ്പണര്‍മാരായ സാകിര്‍ ഹസനെയും ഷദ്നാന്‍ ഇസ്ലാമിനെയും പുറത്താക്കിയാണ് ആകാശ് ദീപ് ക്യാപ്റ്റന്‍ രോഹിത് ശര്‍മുടെ വിശ്വാസം കാത്തത്.

ചെന്നൈയില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ സഹപേസറാ ജസ്പ്രീത് ബുമ്രക്കെതിരെ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ റണ്ണടിക്കാന്‍ പാടുപെട്ടെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ ബുമ്രക്കായിരുന്നില്ല. മറ്റൊരു പേസറായ മുഹമ്മദ് സിറാജാകട്ടെ 9 ഓവറില്‍ 27 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായതുമില്ല. സമീപകാലത്തായി ടെസ്റ്റില്‍ വിക്കറ്റെടുക്കുന്നതില്‍ സിറാജ് പിന്നിലാണന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, സൂപ്പർ ഓള്‍ റൗണ്ടര്‍ പരിക്കേറ്റ് പുറത്ത്

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മുഹമ്മദ് ഷമി കൂടി തിരിച്ചെത്തുന്നതോടെ സിറാജിന് മിക്കവാറും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉണ്ടാകാന്‍ ഇടമില്ല. ഇടം കൈയന്‍ ബാറ്റര്‍മാരെ വെള്ളംകുടിപ്പിക്കുന്ന ആകാശ് ദീപ് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. ആദ്യ ടെസ്റ്റില്‍ ആകാശ് ദീപിന്‍റെ പന്തുകള്‍ ഇടം കൈയന്‍ ബാറ്റര്‍മാര്‍ കളിക്കാന്‍ പാടുപെട്ടിരുന്നു.ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസനെയും മൊനിമുള്‍ ഹഖിനെയും ആകാശ് ദീപ് രണ്ട് അസാധ്യ പന്തുകളിലാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്.

സിറാജ് ഫോമിലായില്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയയിലും മൂന്നാം പേസറുടെ റോളിലേക്ക് ആകാശ് ദീപ് എത്തിയാലും അത്ഭുതപ്പെടാനില്ല. നാലാം പേസറായി ദുലീപ് ട്രോഫിയില്‍ തിളങ്ങിയ ഇചം കൈയന്‍ പേസര്‍ അര്‍ഷ് ദീപ് സിംഗ് ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചപ്പോഴാണ് 27കാരനായ ആകാശ് ദീപ് പകരക്കാരനായി അരങ്ങേറിയത്. അരങ്ങേറത്തിലെ പന്ത്രണ്ടാം പന്തില്‍ തന്നെ ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയുടെ കുറ്റി പിഴുതാണ് ആകാശ് ദീപ് വരവറിയിച്ചത്.

ആരാധകരെ ശാന്തരാകുവിൻ; ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് മേയര്‍

ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ആകാശ് ദീപ് തിളങ്ങി. പ്രസിദ്ധ് കൃഷ്ണയെയും മുകേഷ് കുമാറിനെയുമെല്ലാം പരീക്ഷിച്ചശേഷമാണ് ഇന്ത്യ ആകാശ് ദീപില്‍ പുതിയ പേസ് പ്രതീക്ഷ കാണുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ദൈര്‍ഘ്യമേറിയ പരമ്പരയാണ് ഓസ്ട്രേലിയയില്‍ കളിക്കേണ്ടത് എന്നതിനാല്‍ സിറാജിന് അഞ്ചാം പേസറായി ടീമിലിടം കിട്ടാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios