അകായ് കോലി, അംഗദ് ബുമ്ര, ഇപ്പോഴിതാ അഹാന്‍ ശര്‍മ, ഇന്ത്യയുടെ ഡാഡീസ് ആര്‍മി റെഡി; രോഹിത്തിന്‍റെ മകന് പേരായി

രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദേശ് ആണ് മകന്‍റെ പേര് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.

Akaay Kohli, Angad Bumrah,and now  Ahaan Sharma, This is India's Daddy's Army

മുംബൈ: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടു. അഹാന്‍ എന്നണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദേശ് ആണ് മകന്‍റെ പേര് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. രോഹിത്തിന്‍റെ ആദ്യ കുഞ്ഞിന് സമാരിയ എന്നായിരുന്നു പേരിട്ടത്.

വിരാട് കോലി-അനുഷ്ക ശര്‍മ ദമ്പതികളുടെ ആദ്യ കുഞ്ഞിന് വാമികയെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ ജനിച്ച രണ്ടാമത്തെ കുഞ്ഞിന് അക്കായ് എന്നുമാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്ര അച്ഛനായത്. സഞ്ജന-ബുമ്ര ദമ്പതികളുടെ മകന് അംഗദ് എന്നാണ് പേരിട്ടിരുന്നത്. ഇന്ത്യൻ താരമായ കെ എല്‍ രാഹുലും ബോളിവുഡ് നടിയും ഭാര്യയുമായ അതിയ ഷെട്ടിയും വൈകാതെ അച്ഛനും അമ്മയുമാകും. ഭാര്യ അതിയ ഷെട്ടി ഗര്‍ഭിണിയാണെന്ന വാര്‍ത്ത രാഹുല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ മാസം 15നാണ് രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദേശ് രണ്ടാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത്. ഭാര്യയുടെ പ്രസവത്തിനായി ഇന്ത്യയില്‍ തുടര്‍ന്നതിനാല്‍ രോഹിത് ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല.  രോഹിത്തിന് പകരം ഇന്ത്യയെ നയിച്ച വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തില്‍ ഇന്ത്യ ചരിത്രവിജയം നേടുകയും ചെയ്തു. വിരാട് കോലി സെഞ്ചുറിയുമായി ഫോമില്‍ തിരിച്ചെത്തിയതും ഇന്ത്യക്ക് നേട്ടമായി.

ഐസിസി ചെയർമാനായി സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ; ചാമ്പ്യൻസ് ട്രോഫിയില്‍ നിര്‍ണായക തീരുമാനത്തിന് സാധ്യത

ഡിസംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തുമ്പോള്‍ ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് ഓര്‍ഡറിലും മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ഓപ്പണറായി തിരിച്ചെതിയാല്‍ കെ എല്‍ രാഹുല്‍ ആറാം നമ്പറിലേക്ക് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios