സഞ്ജു തിരിച്ചുവരും! ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാനുണ്ടായ കാരണം വ്യക്തം; വിശദീകരിച്ച് അജിത് അഗാര്‍ക്കര്‍
സഞ്ജുവിനെ തഴയാനുള്ള കാരണമൊന്നും സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കാര്‍ സഞ്ജുവുമായി സംസാരിച്ചിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയില്‍ നിന്ന് സ്ഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടത് കടുത്ത ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മിക്ക സീനിയര്‍ താരങ്ങളും ഇല്ലാതിരുന്നിട്ടും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെയാണ് വിക്കറ്റ് കീപ്പറായ തിരഞ്ഞെടുത്തത്. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ മിക്കവാറും താരങ്ങള്‍ സ്‌ക്വാഡിലെത്തി. സൂര്യക്ക് പുറമെ ഏകദിന ലോകകപ്പില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ, ഇഷാന്‍ കിഷന്‍ എന്നിവരും ടീമിലെത്തി.
സഞ്ജുവിനെ തഴയാനുള്ള കാരണമൊന്നും സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കാര്‍ സഞ്ജുവുമായി സംസാരിച്ചിരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈയില്‍ വച്ചാണ് ഇരുവരും സംസാരിച്ചത്. സംസാരത്തിലെ വിശദാംശങ്ങള്‍ മുഴുവനായി പുറത്തുവിട്ടിട്ടില്ലെങ്കില്‍ പോലും സഞ്ജു ഇന്ത്യയുടെ ഭാവി പദ്ധതികളുടെ ഭാഗമാണെന്ന് അഗാര്‍ക്കര്‍ ഉറപ്പ് പറഞ്ഞതായിട്ടാണ് വാര്‍ത്ത.
ടൈംസ് ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ. ''100 ശതമാനം എന്നല്ല, 200 ശതമാനം സഞ്ജു ഇന്ത്യയുടെ പദ്ധതകിളുടെ ഭാഗമാണ്.'' ഇത്രയുമാണ് പുറത്തുവന്നത്. മാത്രമല്ല, സഞ്ജുവിനോട് ഫിറ്റ്‌നെസ് മെച്ചപ്പെടുത്താനും സെലക്റ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിറ്റ്‌നെസ് തന്നെയാണ് പുറത്താക്കപ്പെടാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. എന്തായാലും അഗാര്‍ക്കറുടെ വാക്കുകളില്‍ സഞ്ജുവിന് ആശ്വസിക്കാനുള്ള വകയുണ്ട്. നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സഞ്ജുവിന് വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നുതന്നെ വ്യക്തമായിരുന്നു സഞ്ജു ടീമില്‍ ഉണ്ടാവില്ലെന്ന്.
കഴിഞ്ഞ അയര്‍ലന്‍ഡ് പര്യടനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20, ഏകദിന പരമ്പരയിലും സഞ്ജു ഉണ്ടായിരുന്നു. എന്നാല്‍ സെലക്റ്റര്‍മാരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. പിന്നാലെ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. ഏഷ്യാ കപ്പ്, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര, ഏകദിന ലോകകപ്പ് എന്നിവയ്ക്കുള്ള ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യന്‍ ഗെയിംസിനായ തിരഞ്ഞെടുക്കപ്പെട്ട രണ്ടാംനിര ടീമിലും സഞ്ജു ഉണ്ടായിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് സൗരാഷ്ട്രയ്‌ക്കെതിരെ താരം 47 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായിരുന്നു.
അബ്ദുള്‍ ബാസിത് തിളങ്ങി, സഞ്ജുവിന് നിരാശ! വിജയ് ഹസാരെയില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച് കേരളം തുടങ്ങി