'ഞാനെപ്പോഴും ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളത്, ടീം പറയുന്നത് കേള്‍ക്കും'; ആദ്യ മത്സരത്തിന് മുമ്പ് രഹാനെ

ടി20 ഫോര്‍മാറ്റില്‍ രഹാനെയ്ക്ക് കളിക്കാന്‍ കഴിയുമോ എന്നുള്ളത് കണ്ടറിയണം. ടീം മനേജ്‌മെന്റ് പറയുന്നത് പോലെ ചെയ്യുമെന്നാണ് രഹാനെ പറയുന്നത്.

ajinkya rahane on his role in chennai super kings and more saa

അഹമ്മദാബാദ്: അടുത്തകാലത്ത് വളരെ മോശം സമയത്തിലൂടെയാണ് ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെ പോയികൊണ്ടിരുന്നത്. ഫോമില്ലായ്മയെ തുടര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്കായി. ഏഴ് മത്സരങ്ങളില്‍ നിന്ന് 634 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. പിന്നാലെ ഐപിഎല്‍ താരലേലത്തില്‍ രഹാനെയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കുകയും ചെയ്തു. 

ടി20 ഫോര്‍മാറ്റില്‍ രഹാനെയ്ക്ക് കളിക്കാന്‍ കഴിയുമോ എന്നുള്ളത് കണ്ടറിയണം. ടീം മനേജ്‌മെന്റ് പറയുന്നത് പോലെ ചെയ്യുമെന്നാണ് രഹാനെ പറയുന്നത്. രഹാനെയുടെ വാക്കുകള്‍... ''ഞാനെപ്പോഴും ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളത്. ടി20 ഫോര്‍മാറ്റിലും അങ്ങനെതന്നെയാണ്. വലിയ വ്യത്യാസമൊന്നുമില്ല. എന്നാല്‍ ടീം മാനേജ്‌മെന്റും ക്യാപ്റ്റനും എന്നോട് എന്താണോ ചെയ്യാന്‍ പറയുന്നത്, അത് ഭംഗിയാക്കാന്‍ ശ്രമിക്കും. എന്നെ സംബന്ധിച്ചിടത്തോളം ടീമാണ് പ്രധാനം. എനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുവെന്ന് എനിക്ക് തോന്നുന്നു. ആഭ്യന്തര സീസണില്‍ നന്നായി കളിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എപ്പോഴും എന്തെങ്കിലും പഠിക്കാനാണ് ശ്രമിക്കുന്നത്.'' രഹാനെ പറഞ്ഞു. 

സിഎസ്‌കെ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ കുറിച്ചും രഹാനെ സംസാരിച്ചു. ''ഗുജറാത്ത് ടൈറ്റന്‍സിനെതിരെ എങ്ങനെയാണ് സ്‌റ്റോക്‌സിനെ ഉപയോഗിക്കുകയെന്ന് നമുക്ക് കാണാം. ഒരുതാരത്തെ എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചുള്ള ധാരണ ധോണിക്കുണ്ട്. സ്‌റ്റോക്‌സിന്റെ കാര്യത്തിലും മാറ്റമൊന്നുമുണ്ടാവില്ല.'' രഹാനെ വ്യക്തമാക്കി.

ചെന്നൈക്കൊപ്പം കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും രഹാനെ പറഞ്ഞു. ''ചെന്നൈക്കൊപ്പം ഇതുവരെ വളരെ ഗംഭീരമായി തോന്നുന്നു. നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. ധോണിക്ക് കീഴില്‍ വീണ്ടും കളിക്കാന്‍ കഴിയുന്നത് എന്തെങ്കിലും പഠിക്കാനുള്ള അവസരം കൂടിയാണ്.'' രഹാനെ പറഞ്ഞുനിര്‍ത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്

എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്പാണ്ഡെ, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്ക് റഷീദ്, നിശാന്ത് സിന്ധു, കെയ്ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ, ആകാശ് സിംഗ്. 

ഡല്‍ഹിയല്ലെങ്കില്‍ പിന്നെ ആര്, പോണ്ടിംഗിന്‍റെ വമ്പന്‍ പ്രവചനം; സഞ്ജുവിനും സംഘത്തിനും സന്തോഷവാര്‍ത്ത

Latest Videos
Follow Us:
Download App:
  • android
  • ios