മാക്‌സ്‌വെല്ലിന് അര്‍ധസെഞ്ചുറി, മാര്‍ഷിന്റെ പിന്തുണ; അഫ്ഗാനെതിരെ നിര്‍ണായ പോരില്‍ ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍

അഡ്‌ലെയ്ഡില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ കാമറോണ്‍ ഗ്രീന്‍ പുറത്ത് (3) പുറത്ത്. താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഡേവിഡ് വാര്‍ണര്‍ (25) ആറാം ഓവറില്‍ മടങ്ങി.

afghanistan need 169 runs to win against australia in T20 WC

അഡ്‌ലെയ്ഡ്: അഫ്ഗാനിസ്ഥാനെതിരെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍. അഡ്‌ലെയ്ഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഗ്ലെന്‍ മാക്‌സ്‌വെല്‍ (54), മിച്ചല്‍ മാര്‍ഷ് (45) എന്നിവരുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. നവീന്‍ ഉള്‍ ഹഖ് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്നത്തെ മത്സരം ഓസീസിന് നിര്‍ണായമാണ്. അഫ്ഗാനെതിരെ ജയിച്ചാല്‍ മാത്രമെ ആതിഥേയര്‍ക്ക് എന്തെങ്കിലും സെമി സാധ്യതകള്‍ അവശേഷിക്കൂ. 

അഡ്‌ലെയ്ഡില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. മൂന്നാം ഓവറില്‍ കാമറോണ്‍ ഗ്രീന്‍ പുറത്ത് (3) പുറത്ത്. താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഡേവിഡ് വാര്‍ണര്‍ (25) ആറാം ഓവറില്‍ മടങ്ങി. അതേ ഓവറിന്റെ അവസാന പന്തില്‍ സ്റ്റീവന്‍ സ്മിത്തും (4) മടങ്ങിയതോടെ ഓസീസ് മൂന്നിന് 54 എന്ന നിലയിലായി. പിന്നീട് മാര്‍ഷ് (45), മാര്‍കസ് സ്റ്റോയിനിസ് (25) എന്നിവര്‍ നടത്തിയ പോരാട്ടം തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. 

കോലി നടത്തിയത് യഥാര്‍ത്ഥത്തില്‍ 'ഫേക്ക് ഫീല്‍ഡിംഗ്'ആണോ?; എന്താണ് ക്രിക്കറ്റ് നിയമത്തില്‍ പറയുന്നത്

മാര്‍ഷിന് ശേഷം ക്രീസിലെത്തിയ മാക്‌സ്‌വെല്‍  ഓസീസിനെ മാന്യമായ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ മാത്യൂ വെയ്ഡ് (6), പാറ്റ് കമ്മിന്‍സ് (0), കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (1) എന്നിവരുടെ വിക്കറ്റുകളും ഓസീസിന് നഷ്ടമായി. മാക്‌വെല്ലിനൊപ്പം ആഡം സാംപ (1) പുറത്താവാതെ നിന്നു. 32 പന്തില്‍ രണ്ട് സിക്‌സിന്റേയും ആറ് ബൗണ്ടറിയുടെയും സഹായത്തോടെയാണ് മാക്‌സ്‌വെല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. നവീന് പുറമെ ഫസല്‍ഹഖ് ഫാറൂഖി രണ്ടും മുജീബ് ഉര്‍ റഹ്മാന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങിയത്. ഹാസ്ട്രിംഗ് ഇഞ്ചുറിയെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പിന്മാറിയതോടെ മാത്യൂ വെയ്ഡാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഫിഞ്ചിന് പകരം കാമറോണ്‍ ഗ്രീന്‍ ടീമിലെത്തി. ടിം ഡേവിഡ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരും ടീമിലില്ല. നിര്‍ണായക മത്സരത്തില്‍ പരിക്കാണ് ഡേവിഡിന വലച്ചത്. ഡേവിഡിന് പകരം സ്റ്റീവ് സ്മിത്തും സ്റ്റാര്‍ക്കിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സും ടീമിലെത്തി.

ഗ്രൂപ്പ് ഒന്നില്‍ മൂന്നാം സ്ഥാനത്താണ് ഓസീസ്. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റാണ് ഓസീസിനുള്ളത്. -0.304 നെറ്റ് റണ്‍റേറ്റെ ഒള്ളൂ ഓസീസിസ്. അതുകൊണ്ടുന്നതെ വലിയ മാര്‍ജിനിലുള്ള ജയം ആവശ്യമാണ് ഓസീസിന്. അയര്‍ലന്‍ഡിനെതിരായ മത്സരം ജയിച്ചതോടെ ന്യൂസിലന്‍ഡ് ഏഴ് പോയിന്റുമായി ഒന്നാമതാണ്. +2.0113 നെറ്റ് റണ്‍റേറ്റാണ് കിവീസിന്. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്‍ുള്ള ഇംഗ്ലണ്ട് രണ്ടാമതാണ്. +0.547 റണ്‍റേറ്റുണ്ട് അവര്‍ക്ക്. 

ഓസ്‌ട്രേലിയ: കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ്, ഉസ്മാന്‍ ഗനി, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, ഗുല്‍ബാദില്‍ നെയ്ബ്, ദര്‍വിഷ് റസൂലി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി.
 

Latest Videos
Follow Us:
Download App:
  • android
  • ios