ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാന്‍ അഫ്ഗാന്‍ ടീമിന് താലിബാന്‍ അനുമതി
ടെസ്റ്റ് മത്സരം മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് പിന്നാലെയാണ് ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരം.
കാബൂള്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി. നവംബര്‍ 27 മുതല്‍ ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് ഏക ടെസ്റ്റ്. താലിബാന്‍ ഭരണമേറ്റെടുത്തശേഷം അഫ്ഗാന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ രാജ്യാന്തര മത്സരമാകുമിത്.
ടെസ്റ്റ് മത്സരം മുന്‍നിശ്ചയപ്രകാരം നടക്കുമെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിന് പിന്നാലെയാണ് ഓസ്ട്രേലിയ-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ് മത്സരം.
അഫ്ഗാനിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മത്സരങ്ങളിലോ മറ്റ് കാര്യങ്ങളിലോ ഇടപെടില്ലെന്ന് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മറ്റ് രാജ്യങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്‍റെ ബന്ധം അനുസരിച്ചാകും കായിക ബന്ധങ്ങളുമെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
താലിബാന്‍ സര്‍ക്കാരിനെ രാജ്യാന്തര സമൂഹം ഇതുവരെ അംഗീകരിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ കായികരംഗവും അനിശ്ചിതത്വത്തിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.