കോച്ചിന്‍റെ കണക്കുകൂട്ടല്‍ കിറുകൃത്യം, സെന്‍സിബിള്‍ ചേസിലൂടെ അഫ്ഗാൻ ലങ്കയെ വീഴ്ത്തിയത് ഇങ്ങനെ
അത് നേടിയ അവര്‍ക്ക് 20 ഓവറിൽ 100 റൺസായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിലും രണ്ട് വിക്കറ്റിന് 87 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. 30 ഓവറില്‍ 150ഉം 40 ഓവറില്‍ 200ഉം റണ്‍സായിരുന്നു അഫ്ഗാന്‍ ലക്ഷ്യമായി വൈറ്റ് ബോര്‍ഡില്‍ കുറിച്ചിട്ടത്.
പൂനെ: ഏഷ്യാ കപ്പില്‍ കഴിഞ്ഞ മാസം ഏഷ്യ കപ്പിൽ ശ്രീലങ്കയോടേറ്റ രണ്ട് റൺസ് തോൽവിയാണ് ഇന്നലെ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ അഫ്ഗാന്‍റെ സെൻസിബിൾ റൺചേസിന് വഴിയൊരുക്കിയത്. വിജയലക്ഷ്യം കൃത്യമായി കണ്ണക്കുകൂട്ടിയായിരുന്നു കരുതലോടെയുള്ള അഫ്ഗാൻ ബാറ്റിംഗ്.
കോച്ച് ജൊനാഥന്‍ ട്രോട്ടാണ് ഓരോ പത്തോവറിലും ടീം നേടേണ്ട റൺസ് ഡഗ് ഔട്ടിന് സമീപം വൈറ്റ് ബോര്‍ഡിൽ കുറിച്ചിട്ടത്. ഗ്രൗണ്ടില്‍ ബാറ്റ് ചെയ്യുന്നവര്‍ക്കും കാണാവുന്ന രീതിയിലായിരുന്നു വൈറ്റ് ബോര്‍ഡില്‍ നേടേണ്ട സ്കോര്‍ ട്രോട്ട് കുറിച്ചത്. അതുകൊണ്ടുതന്നെ ശ്രീലങ്കക്കെതിരെ കണക്കൂട്ടല്‍ ഒട്ടും തെറ്റാതെയായിരുന്നു അഫ്ഗാൻ ബാറ്റിംഗ്. ആദ്യ ഓവറില്‍ തന്നെ മിന്നും ഫോമിലുള്ള റഹ്മാനുള്ള ഗുര്‍ബാസിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും ആദ്യ പത്തോവറിൽ 50 റൺസായിരുന്നു ട്രോട്ട് ബോര്‍ഡില്‍ കുറിച്ചിട്ട ലക്ഷ്യം.
അത് നേടിയ അവര്‍ക്ക് 20 ഓവറിൽ 100 റൺസായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിലും രണ്ട് വിക്കറ്റിന് 87 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു. 30 ഓവറില്‍ 150ഉം 40 ഓവറില്‍ 200ഉം റണ്‍സായിരുന്നു അഫ്ഗാന്‍ ലക്ഷ്യമായി വൈറ്റ് ബോര്‍ഡില്‍ കുറിച്ചിട്ടത്. അത് കൃത്യമായി നേടാന്‍ അവര്‍ക്കായി. 48 ഓവറിൽ വിജയലക്ഷ്യമായ 242ലെത്തണമെന്നായിരുന്നു ട്രോട്ട് വൈറ്റ് ബോര്‍ഡില്‍ എഴുതിയിട്ടിരുന്നത്. എന്നാല്‍ ഷാഹിദിയും ഒമര്‍സായിയും ചേര്‍ന്ന് 45.2ൽ കളി തീര്‍ത്തു.
ഏഷ്യാ കപ്പിൽ ലങ്കയോട് പൊരുതിത്തോറ്റ് പുറത്തായതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് അഫ്ഗാന്‍ ശ്രീലങ്കക്കെതിരെ കണക്കൂട്ടി നിലയുറപ്പിച്ച് ബാറ്റ് ചെയ്ത് കളി ജയിച്ചത്. ഏഷ്യാ കപ്പില്‍ 12 ഓവറും രണ്ട് പന്തും ബാക്കിയുണ്ടായിട്ടും ലങ്കയുടെ 291 റൺസ് പിന്തുടര്‍ന്ന അഫ്ഗാൻ 289ൽ ഓള്‍ ഔട്ടായി രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. അന്ന് രണ്ട് റൺസകലെ വിജയം നഷ്ടപ്പെടുത്തിയ നിരാശ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ തന്നെ ഗൃഹപാഠം ചെയ്ത് മാറ്റുകയായിരുന്നു അഫ്ഗാൻ ടീം.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ ഒരു ജയം മാത്രമുണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ ഈ ലോകകപ്പിൽ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെയും ലങ്കയെയും വീഴ്ത്തിയതിന് പുറമെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെയും അട്ടിമറിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക