മുംബൈ ടെസ്റ്റിന് പുതിയതായി ആരേയും ടീമിലെടുത്തിട്ടില്ല! റാണയെ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത തള്ളി അഭിഷേക് നായര്‍

റാണയെ ടീമിലെത്തിച്ചുവെന്നുള്ള വാര്‍ത്തകള്‍ നിശേധിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് അഭിഷേക് നായര്‍.

abhishek nayar confirms no addition in india squad for mumbai test

മുംബൈ: ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തിയെന്നുള്ള വാര്‍ത്തകള്‍ ഇന്നലെയാണ് പുറത്തുവന്നത്. ഡല്‍ഹിയുടെ യുവ പേസര്‍ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു വാര്‍ത്തു. വെള്ളിയാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ റാണ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ബെംഗളൂരുവില്‍ ആരംഭിച്ച പരമ്പരയുടെ തുടക്കത്തില്‍ ഒരു യാത്രാ റിസര്‍വ് എന്ന നിലയില്‍ ഇന്ത്യന്‍ ടീമുനൊപ്പമുണ്ടായിരുന്ന താരമാണ് റാണ. പിന്നീട് അസമിനെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി മൂന്നാം റൗണ്ട് മത്സരത്തില്‍ കളിക്കാന്‍ ക്യാംപ് വിടുകയായിരുന്നു.

എന്നാല്‍ റാണയെ ടീമിലെത്തിച്ചുവെന്നുള്ള വാര്‍ത്തകള്‍ നിശേധിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് അഭിഷേക് നായര്‍. അദ്ദേഹം പറയുന്നതിങ്ങനെ... ''ഇന്ത്യയുടെ ഇപ്പോഴത്തെ സ്‌ക്വാഡിനൊപ്പം വേറൊരു താരത്തേയും ചേര്‍ത്തിട്ടില്ല. മുംബൈയില്‍ നടക്കാനിരിക്കുന്ന അവസാന മത്സരത്തെ കുറിച്ച് മാത്രമാണ് ഇപ്പോഴത്തെ ചിന്ത.'' അഭിഷേക് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്തി. ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അസമിനെതിരായ മത്സരത്തില്‍ ഡല്‍ഹി 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ 22 കാരനായ റാണ ബാറ്റിലും പന്തിലും മികച്ച പ്രകടനം നടത്തിയിരുന്നു. മത്സരത്തില്‍ ഒന്നാകെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്താന്‍ റാണയ്ക്ക് സാധിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ബാറ്റിംഗിനെത്തിയപ്പോള്‍ 59 റണ്‍സും താരം നേടി. 

കെ എല്‍ രാഹുല്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക്? ലഖ്‌നൗ വിടുമെന്ന് റിപ്പോര്‍ട്ട്, കാരണം വ്യക്തം! ആര്‍സിബി പിന്നാലെ

മത്സരശേഷം അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ''ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് ഞാന്‍ ആഭ്യന്തര മത്സരം കളിക്കണമെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞിരുന്നു. ഈ മത്സരത്തില്‍ ബാറ്റും ബോളും കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'' രഞ്ജി ട്രോഫി മത്സരത്തിന് ശേഷം റാണ പറഞ്ഞു. കഴിഞ്ഞ മാസം ദുലീപ് ട്രോഫിയില്‍ കളിച്ച റാണ, രണ്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നീട് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടി20 ടീമില്‍ ഇടംനേടി. എന്നാല്‍ കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. 

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കുള്ള 18 അംഗ ടീമിലും റാണയെയും ഉള്‍പ്പെടുത്തിയിരുന്നു. ജസ്പ്രീത് ബുമ്ര നയിക്കുന്ന ആറ് പേരടങ്ങുന്ന സീം അറ്റാക്കിന്റെ ഭാഗമാകും റാണ.

ഇന്ത്യന്‍ ടീം: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍, ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

Latest Videos
Follow Us:
Download App:
  • android
  • ios