ഇന്ത്യയുടെ പേസ് നിര ലോകോത്തരം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഫേവറൈറ്റുകളെ പ്രവചിച്ച് ഫിഞ്ച്
ഹാര്‍ദ്ദിക് കളിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഹാര്‍ദ്ദിക് ഇല്ലെങ്കിലും ഇന്ത്യയുടെ പേസ് നിരയെ നോക്കു, ഷമി, ഉമേഷ്, സിറാജ് എന്നിവരടങ്ങിയ പേസ് നിര ലോകോത്തരമാണ്. ഇവരില്‍ സിറാജ് ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്.
ദോഹ: ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യക്കാണ് കിരീട സാധ്യതയെന്ന് മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച്. ഹാര്‍ദ്ദിക് പാണ്ഡ്യ കളിച്ചാലും ഇല്ലെങ്കിലും ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യക്ക് ലോകോത്തര പേസ് നിരയുണ്ടെന്നും ഫിഞ്ച് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.
ഹാര്‍ദ്ദിക് കളിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഹാര്‍ദ്ദിക് ഇല്ലെങ്കിലും ഇന്ത്യയുടെ പേസ് നിരയെ നോക്കു, ഷമി, ഉമേഷ്, സിറാജ് എന്നിവരടങ്ങിയ പേസ് നിര ലോകോത്തരമാണ്. ഇവരില്‍ സിറാജ് ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണ്. പന്ത് സ്വിംഗ് ചെയ്യാനുള്ള സിറാജിന്‍റെ കഴിവ് ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ഗുണകരമാകും.
കോലി ഇത്രത്തോളം റണ്ണടിച്ച് കൂട്ടുമെന്ന് കരുതിയില്ല, കരിയര്‍ മാറ്റിമറിച്ചത് ആ ഇന്നിംഗ്‌സ്: സെവാഗ്
ഇംഗ്ലണ്ടിനെ ഇന്ത്യ ഇംഗ്ലണ്ടില്‍ തോല്‍പ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതല്‍. ഇന്ത്യ ഒരു സ്പിന്നറെയോ രണ്ട് സ്പിന്നറെയെ കളിപ്പിച്ചാലും ഇന്ത്യന്‍ ടീം സുശക്തമാണെന്നും ഫിഞ്ച് പറഞ്ഞു. ഓസ്ട്രേലിയന്‍ ടീമില്‍ കമിന്‍സ് മടങ്ങിയെത്തുന്നതല്ലാതെ മറ്റെന്ത് മാറ്റമാണ് ഫൈനലില്‍ ഉണ്ടാകുക എന്ന ചോദ്യത്തിന് ഓസ്ട്രേലിയ എന്തായാലും മൂന്ന് സ്പിന്നര്‍മാരുമായി കളിക്കില്ലെന്ന് ഉറപ്പാണെന്ന് ഫിഞ്ച് പറഞ്ഞു.
ഡല്‍ഹിയിലെ ഒരു മണിക്കൂര്‍ ഭ്രാന്ത് ഇല്ലായിരുന്നെങ്കില്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി 2-1ന് ജയിക്കാന്‍ ഓസ്ട്രേലിയക്ക് കഴിയുമായിരുന്നുവെന്നും ഫിഞ്ച് വ്യക്തമാക്കി. ഡല്‍ഹി ടെസ്റ്റാണ് പരമ്പര വിജയികളെ നിര്‍ണയിച്ചത്. ആദ്യ രണ്ട് ടെസ്റ്റ് തോറ്റശേഷവും ഇന്‍ഡോറില്‍ ഓസ്ട്രേലിയ തിരിച്ചുവന്ന രീതി ആസാധരണമായിരുന്നു. പ്രത്യേകിച്ച് നിര്‍ണായക ടോസ് നഷ്ടമായിട്ടും. ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയില്ലെങ്കിലും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹത്തെ ആഷസ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഫിഞ്ച് പറഞ്ഞു.