'വിക്കറ്റ് കീപ്പറായി എന്‍റെ ടീമിലും അവൻ തന്നെ'; ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഹൈദരാബാദിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മക്കും ആകാശ് ചോപ്രയുടെ ടീമില്‍ ഇടമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Aakash Chopra picks his best XI of IPL 2024

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്‍മാരായതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദരുമെല്ലാം. ഏറ്റവും ഒടുവില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്രയാണ്.

ഹൈദരാബാദിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും ട്രാവിസ് ഹെഡിനും അഭിഷേക് ശര്‍മക്കും ആകാശ് ചോപ്രയുടെ ടീമില്‍ ഇടമില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആര്‍സിബയുടെ വിരാട് കോലിയും കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നുമാണ് ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് ചോപ്രയുടെ ടീമിലുള്ളത്. വിക്കറ്റ് കീപ്പറായും സഞ്ജുവല്ലാതെ മറ്റൊരു പേരില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ഗൗതം ഗംഭീറല്ല, ഇന്ത്യന്‍ കോച്ച് ആവേണ്ടത് എം എസ് ധോണിയെന്ന് വിരാട് കോലിയുടെ പരിശീലകന്‍

നാലാം നമ്പറില്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ് സ്കോറായ സഞ്ജുവിന്‍റെ സഹതാരം റിയാന്‍ പരാഗ് എത്തുമ്പോള്‍ ചെന്നൈയുടെ ശിവം ദുബെ ആണ് അഞ്ചാമത്. ലഖ്നൗ താരം നിക്കോളാസ് പുരാന്‍ ആണ് ഫിനിഷര്‍ റോളില്‍ ചോപ്രയുടെ ടീമിലിറങ്ങുന്നത്. ബൗളിംഗ് ഓള്‍ റൗണ്ടറായി ആന്ദ്ര റസല്‍ എത്തുമ്പോള്‍ പാറ്റ് കമിന്‍സ് ആണ് നായകന്‍. കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, മുംബൈയുടെ ജസ്പ്രീത് ബുമ്ര, കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ആകാശ് ചോപ്രയുടെ ടീമിലെ ബൗളര്‍മാര്‍. ഗുജറാത്ത്, ഡല്‍ഹിപഞ്ചാബ് ടീമുകളില്‍ നിന്ന് ഒറ്റത്താരം പോലും ആകാശ് ചോപ്രയുടെ ടീമില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധയേമയാണ്.

ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവൻ: വിരാട് കോലി, സുനില്‍ നരെയ്ന്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, ശിവം ദുബെ, നിക്കോളാസ് പുരാന്‍, ആന്ദ്രെ റസല്‍, പാറ്റ് കമിന്‍സ്, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios