'അന്നെന്നെ ചീത്തവിളിച്ചവര്‍ തന്നെ ഇപ്പോള്‍ വാഴ്ത്തുന്നു'; തുറന്നു പറഞ്ഞ് കെ എല്‍ രാഹുല്‍

എന്നാല്‍ ഇതേ ആളുകള്‍ തന്നെയാണ് മൂന്നോ നാലോ മാസം മുമ്പ് എന്നെ ചീത്തവിളിച്ചതും. ഇതെല്ലാം കളിയുടെ ഭാഗമാണ്, ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് എനിക്കൊരിക്കലും പറയാനാവില്ല. കാരണം, അതെല്ലാം എന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ ശ്രദ്ധിക്കാതിരിക്കുക എന്നത് മാത്രമാണ് കളിക്കാരനെന്ന നിലയില്‍ ആകെ ചെയ്യാനുള്ളത്.

3 months ago, everyone was abusing me': KL Rahul on online abuse

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇന്ത്യയെ ഒന്നാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് കെ എല്‍ രാഹുലായിരുന്നു. വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ള ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ രാഹുലിന്‍റെ സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ടോട്ടല്‍ 200 കടത്തിയത്. രാഹുലിന്‍റെ പ്രകടനത്തെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച 10 ഇന്നിംഗ്സുകളിലൊന്നായി പലരും വാഴ്ത്തുമ്പോള്‍ തനിക്കു നേരിടേണ്ടിവന്ന വിമര്‍ശനത്തെക്കുറിച്ചും രാഹുല്‍ തുറന്നു പറഞ്ഞു.

ഒരു ക്രിക്കറ്റ് താരമാണെങ്കിലും ഓരോരുത്തര്‍ക്കും ഓരോ വ്യക്തിത്വമാണ്. പെരുമാറ്റ രീതിയാണ്. പക്ഷെ ക്രിക്കറ്റ് താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഓരോ ദിവസവും നമുക്ക് മുന്നില്‍ വെല്ലുവിളികളുണ്ട്. സമൂഹമാധ്യമങ്ങളില്‍ വരുന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും പലപ്പോഴും കളിക്കാരില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇപ്പോള്‍ ഞാന്‍ സെഞ്ചുറി അടിച്ചു. അതിന് പിന്നാലെ എനിക്ക് സമൂഹ മാധ്യമങ്ങളിലടക്കം വാഴ്ത്തലുകളാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ആദ്യം, 2015നുശേഷം ആദ്യ ഡക്ക്; നാണക്കേടിന്‍റെ റെക്കോർഡിട്ട് രോഹിത്

എന്നാല്‍ ഇതേ ആളുകള്‍ തന്നെയാണ് മൂന്നോ നാലോ മാസം മുമ്പ് എന്നെ ചീത്തവിളിച്ചതും. ഇതെല്ലാം കളിയുടെ ഭാഗമാണ്, ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് എനിക്കൊരിക്കലും പറയാനാവില്ല. കാരണം, അതെല്ലാം എന്നെ ബാധിക്കുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ ശ്രദ്ധിക്കാതിരിക്കുക എന്നത് മാത്രമാണ് കളിക്കാരനെന്ന നിലയില്‍ ആകെ ചെയ്യാനുള്ളത്.

പക്ഷെ അപ്പോഴും ആര്‍ക്കും ഇത്തരം വിമര്‍ശനങ്ങളൊന്നും പൂര്‍ണമായും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാനുമാവില്ല. അങ്ങനെ പറയുന്നത് നുണയാണെന്നാണ് എന്‍റെ പക്ഷം. പരിക്കുപറ്റി വിശ്രമത്തിലായിരുന്ന കാലത്ത് വ്യക്തിപരമായി ഞാനെന്താണോ അതിലേക്ക് മടങ്ങാനാണ് ഞാന്‍ ശ്രമിച്ചത്. പുറത്ത് ഇത്രയും കാര്യങ്ങള്‍ നടക്കുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്നും രാഹുല്‍ പറഞ്ഞു. പക്ഷെ ജീവിതത്തിലെന്നപോലെ ക്രിക്കറ്റിലും ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുന്ന വ്യക്തികളുണ്ട്. ഞാനും അതുതന്നെയാണ് ചെയ്തത്-രാഹുല്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios