ഒരേസമയം ഒരു ക്യാച്ചിനായി ശ്രമിച്ചത് ഒന്നല്ല, രണ്ടല്ല, മൂന്നുപേര്‍; ഒടുവില്‍ സംഭവിച്ചത്

ബംഗ്ലാദേശ്-ശ്രീലങ്ക ടെസ്റ്റില്‍ ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ ആറ് റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു മഹാഭാഗ്യം ലഭിച്ചത്.

 

3 Bangladesh Fielders jointly drops Sri Lanka's Prabath Jayasuriya in 2nd Test Match between Bangladesh vs Sri Lanka

ചിറ്റഗോറം: ബംഗ്ലാദേശ്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ശ്രീലങ്കന്‍ താരം പ്രഭാത് ജയസൂര്യയുടെ ക്യാച്ച് കൈയിലൊതുക്കാന്‍ മൂന്ന് ഫീല്‍ഡര്‍മാര്‍ ശ്രമിച്ചിട്ടും പന്ത് കൈവിട്ടു.ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗിനിടെ എട്ടാമനായി ക്രീസിലെത്തിയതായിരുന്നു പ്രഭാത് ജയസൂര്യ.ഖാലിദ് അഹമ്മദിന്‍രെ പന്ത് ജയസൂര്യ എഡ്ജ് ചെയ്തത് നേരേ പോയത് ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന നജ്മുള്‍ ഹൊസൈൻ  ഷാന്‍റോയുടെ കൈകളിലേക്കായിരുന്നു.

എന്നാല്‍ ഷാന്‍റോയുടെ കൈയില്‍ തട്ടിത്തെറിച്ച പന്ത് നേരേ സെക്കന്‍ സ്ലിപ്പിലുണ്ടായിരുന്ന ഷഹ്ദത്ത് ഹൊസൈന്‍ ഡിപുവിന്‍റെ കൈകളിലേക്ക് പോയി. എന്നാല്‍ ഡിപുവിനും പന്ത് കൈയിലൊതുക്കാനായില്ല.ഡിപുവിന്‍റെ കൈയില്‍ നിന്ന് ചോര്‍ന്ന പന്ത് തേര്‍ഡ് സ്ലിപ്പിലുണ്ടായിരുന്ന സാക്കിര്‍ ഹസന്‍ കൈയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് നിലത്ത് വീണു. പ്രഭാത് ജയസൂര്യ ആറ് റണ്‍സില്‍ നില്‍ക്കുമ്പോഴായിരുന്നു മഹാഭാഗ്യം ലഭിച്ചത്.

ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് വരുമ്പോൾ അവനെ കരുതിയിരുന്നോ, ഓസ്ട്രേലിയക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഇതിഹാസം

പിന്നീട് ജയസൂര്യ 75 പന്തില്‍ 28 റണ്‍സടിച്ച് ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി പുറത്തായി. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ശ്രീലങ്ക രണ്ടാം ദിനം 531 റണ്‍സെടുത്ത് ഓള്‍ ഔട്ടായി.ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ കാമിന്ദു മെന്‍ഡിസ് 92 റണ്‍സുമായി പുറത്താകാതെ നിന്നു. തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിലും സെഞ്ചുറിയെന്ന അപൂര്‍വനേട്ടം കാമിന്ദു മെന്‍ഡിസിന് എട്ട് റണ്‍സകലെ നഷ്ടമായി. അവസാന ബാറ്ററായ അസിത ഫെര്‍ണാണ്ടോ റണ്ണൗട്ടായതാണ് മെന്‍ഡിസിന് സെഞ്ചുറി നഷ്ടമാക്കിയത്.

നേരത്തെ കുശാല്‍ മെന്‍ഡിസ്(93), ദിമുത് കരുണരത്നെ(86), നിഷാന്‍ മധുഷ്ക(57), ദിനേശ് ചണ്ഡിമല്‍(59), ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ(70) എന്നിവര്‍ ലങ്കക്കായി അര്‍ധെസെഞ്ചുറികള്‍ നേടിയിരുന്നു. ബംഗ്ലാദേശിനായി ഷാക്കിബ് മൂന്നും ഹസന്‍ മെഹ്മൂദ് രണ്ടും വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ലങ്ക രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios