IPL 2022: ബോള്‍ട്ടിളക്കിയ അലിയുടെ അടി, ട്രെന്‍റ് ബോള്‍ട്ടിനെ ഒരോവറില്‍ 26 റണ്‍സടിച്ച ഓവര്‍ കാണാം
ആദ്യ രണ്ടോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബോള്‍ട്ടിനെ മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോള്‍ മൊയീന്‍ അലി തൂക്കിയടിച്ചു.
മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെയ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(RR v CSK) ആദ്യ ഓവറില്‍ തന്നെ ട്രെന്‍റ് ബോള്‍ട്ട്(Trent Boult) ഞെട്ടിച്ചു. മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്‌ക്‌വാദിനെ ആദ്യ ഓവറില്‍ തന്നെ ബോള്‍ട്ട് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു.
തന്‍റെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബോള്‍ട്ട് രണ്ടാം ഓവറില്‍ 12 റണ്‍സ് വഴങ്ങി. കോണ്‍വെ ടോപ് എഡ്ജ് ചെയ്ത പന്തില്‍ വഴങ്ങിയ സിക്സായിരുന്നു രണ്ടാം ഓവറില്‍ ബോള്‍ട്ട് 12 റണ്‍സ് വഴങ്ങാന്‍ കാരണമായത്. ആദ്യ രണ്ടോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ബോള്‍ട്ടിനെ മൂന്നാം ഓവര്‍ എറിയാനെത്തിയപ്പോള്‍ മൊയീന്‍ അലി തൂക്കിയടിച്ചു.
അതിന് മുന്നെ പ്രസിദ്ധ് കൃഷ്ണയുടെ ഓവറില്‍ മൂന്ന് ഫോറും സിക്സും അടിച്ച് 18 റണ്‍സും അശ്വിനെതിരെ 16 റണ്‍സും അടിച്ച് ടോപ് ഗിയറിലായാരുന്ന മൊയീന്‍ അലി ബോള്‍ട്ട് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ അടിച്ചുകൂട്ടിയത് 26 റണ്‍സ്.
ആദ്യ പന്തില്‍ സിക്സ് അടിച്ച അലി അടുത്ത അഞ്ച് പന്തും ബൗണ്ടറി കടത്തി ചെന്നൈയെ പവര്‍ പ്ലേയില്‍ 75 റണ്‍സിലെത്തിച്ചു. രണ്ടോവറില്‍ 14 റണ്‍സ് വഴങ്ങിയരുന്ന ബോള്‍ട്ട് മൂന്നോവര്‍ കഴിയുമ്പോള്‍ വിട്ടുകൊടുത്തത് 40 റണ്‍സ്. മത്സരത്തില്‍ നാലോവറില്‍ 44 റണ്‍സ് വഴങ്ങിയാണ് ബോള്‍ട്ട് ഒരു വിക്കറ്റെടുത്തത്.
തുടക്കത്തില്‍ തകര്‍ത്തടിച്ച അലി 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും പിന്നീടുള്ള 38 പന്തില്‍ 43 റണ്‍സെ അടിച്ചുള്ളു.
ബോള്‍ട്ടിളക്കിയ ഓവര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക