ഇന്ത്യക്ക് ഐസിസി കിരീടങ്ങളില്ലാതെ 10 വര്‍ഷം, ഇനി പ്രതീക്ഷ ഏകദിന ലോകകപ്പ്

കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി 20 ലോകകപ്പിലാകട്ടെ ആദ്യ രണ്ട് കളി തോറ്റതോടെ സെമിപോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇതിനിടയിൽ പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്തിയെങ്കിലും ന്യുസീലൻഡിനോട് അവിടെയും തോൽവി.

10 years back India won the last ICC trophy, Once again india fails in big stage

അഡ്‌ലെയ്ഡ്: ഐസിസി ടൂർണമെന്‍റുകളിൽ കിരീടമില്ലാതെ ടീം ഇന്ത്യ  10 വർഷം പിന്നിടുന്നു. 2013ൽ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യൻസ് ട്രോഫി നേടിയ ശേഷം ഇന്ത്യക്ക് ഐസിസി കിരീടങ്ങളൊന്നും നേടാനായിട്ടില്ല. 2007 ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിൽ പ്രഥമ ടി20 കിരീടം നേടിയ ഇന്ത്യ പിന്നാലെ ഏകദിന ലോകകപ്പില്‍ സ്വന്തം മണ്ണിലും കിരീടമുയർത്തി.

2013 ഇംഗ്ലണ്ടിനെ ഫൈനലിൽ വീഴ്ത്തിയാണ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ചാംപ്യൻസ് ട്രോഫിയും നേടിയത്. ഇതോടെ ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടുന്ന ഏക നായകനെന്ന നേട്ടവും ധോണിക്ക് സ്വന്തമായി. എന്നാൽ പിന്നീട് ഇങ്ങോട്ട് 10 വർഷമായി ഐസിസി ടൂർണമെന്‍റുകളിൽ ഇന്ത്യ നിരാശാജനകമായ പ്രകടനം തുടരുകയാണ്. 2015ൽ ഓസ്ട്രേലിയയിൽ നടന്ന ഏകദിന ലോകകപ്പിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും സെമി ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തോറ്റു.

ടീമില്‍ ഒരു ക്യാപ്റ്റനെ പാടുള്ളു, 7 ക്യാപ്റ്റന്‍മാരുണ്ടായാല്‍ ഇങ്ങനെയിരിക്കും; തുറന്നടിച്ച് ജഡേജ

തൊട്ടടുത്ത വർഷം ഇന്ത്യ വേദിയായ ടി 20 ലോകകപ്പിൽ മുംബൈയിൽ നടന്ന സെമിയിൽ വെസ്റ്റ് ഇൻഡീസിനോട് തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി. 2017ൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനോട് ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങി. 2019 ഏകദിന ലോകകപ്പിൽ ന്യുസീലൻഡാണ് സെമിയിൽ ഇന്ത്യയെ മടക്കിയത്.

'രാഹു'കാലം മാറാതെ രാഹുലും ഇന്ത്യയും, എയറില്‍ കയറ്റി ആരാധകര്‍

കഴിഞ്ഞ വർഷം ദുബായിൽ നടന്ന ടി 20 ലോകകപ്പിലാകട്ടെ ആദ്യ രണ്ട് കളി തോറ്റതോടെ സെമിപോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇതിനിടയിൽ പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെത്തിയെങ്കിലും ന്യുസീലൻഡിനോട് അവിടെയും തോൽവി. ദ്വിരാഷ്ട്ര പരമ്പരകളിൽ മികവ് കാണിക്കുമ്പോഴും മുൻനിര ടീമുകൾ ഒന്നിച്ച് ഏറ്റുമുട്ടുന്ന ടൂർണമെന്‍റുകളിൽ ഇന്ത്യക്ക് കിരീടത്തിലേക്ക് എത്താനാകുന്നില്ല.

ഐസിസി ടൂർണമെന്‍റുകളിൽ പരാജയപ്പെടുമ്പോഴും ദ്വിരാഷ്ട്ര പരമ്പരകളിലെ മികവിന്‍റെ അടിസ്ഥാനത്തിൽ താരങ്ങൾ ടീമിൽ തുടരുന്നതാണ് കാണുന്നത്. ഇനി എന്തായാലും അടുത്ത വർഷം ഇന്ത്യ വേദിയായ ഏകദിന ലോകകപ്പാണ് ടീം ഇന്ത്യക്ക് മുന്നിലുള്ള പ്രതീക്ഷ.

Latest Videos
Follow Us:
Download App:
  • android
  • ios