വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം ജൂൺ 11 മുതൽ, പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി

കൊവിഡ് വൈറസിന്‍റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സർവ്വീസ് തുടങ്ങാൻ പല രാജ്യങ്ങളും അനുവദിക്കുന്നില്ലെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി

 

 

vande bharat mission phase 3

ദില്ലി: കൊവിഡ്  വൈറസ് പടര്‍ന്ന സാഹചര്യത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. ജൂൺ 11 മുതൽ 30 വരെയാണ് മൂന്നാം ഘട്ടമെന്നും മൂന്നാം ദൗത്യത്തില്‍ അമേരിക്കയിൽ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെ 70 വിമാനസർവ്വീസുകൾ ഉണ്ടാകുമെന്നും വ്യോമയാനമന്ത്രി ഹ‍ര്‍ദ്ദീപ് സിംഗ് പുരി അറിയിച്ചു. 

എഴുപത് വിമാനസർവ്വീസുകൾ മൂന്നാംഘട്ടത്തിൽ ഉണ്ടാകും. അമേരിക്കയിലേക്ക് കൂടുതൽ സർവ്വീസ് നടത്തും. അന്താരാഷ്ട്ര വിമാനസർവ്വീസ് തുടങ്ങാൻ ശ്രമം തുടരും. എന്നാൽ പല രാജ്യങ്ങളും സർവ്വീസുകൾ അനുവദിക്കുന്നില്ലെന്ന് ഹ‍ര്‍ദ്ദീപ് സിംഗ് പുരി വ്യക്തമാക്കി. സർവ്വീസ് തുടങ്ങാൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലേക്ക് വരേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവാസികളായ നിരവധിപ്പേരാണ് വിവിധ ലോകരാജ്യങ്ങളിൽ കുടുങ്ങിയത്. രണ്ട് ഘട്ടമായി നടപ്പിലാക്കിയ വന്ദേഭാരത് മിഷനിലൂടെയാണ് ഇവരിൽ പലരേയും നാട്ടിലേക്കെത്തിച്ചത്. 

വന്ദേ ഭാരത് മൂന്നാം ഘട്ടം; സൗദിയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios