കാസർകോട് 15 തദ്ദേശഭരണ പ്രദേശങ്ങളിൽ രാത്രി 12 മണി മുതൽ നിരോധനാജ്ഞ

ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

Prohibition as per 144 announced in 15 local bodies of  Kasargod

കാസർകോട്: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 23 രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ. 

നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും ഇന്ന് രാത്രി ഏഴിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.

കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, ചെമ്മനാട് ,ചെറുവത്തൂർ ,കള്ളാർ, കയ്യൂർ-ചീമേനി , കിനാനൂർ കരിന്തളം, കോടോംബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലുമാണ് നിരോധനാജ്ഞ. 

ആളുകൾ കൂട്ടം കുടുന്നത് കർശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും നടപടികളും കർശനമാക്കും.  യോഗത്തിൽ ജില്ലാ പോലീസ് മേധാവി പിബി രാജീവ്, എഡിഎം അതുൽ എസ് നാഥ് ഡിഎംഒ (ആരോഗ്യം) ഡോ. എവി രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.

വയനാട് ജില്ലയിലും നിരോധനാജ്ഞ

വയനാട്  ജില്ലയിലെ പനമരം, കോട്ടത്തറ, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി, തിരുനെല്ലി, പൂതാടി,  മീനങ്ങാടി, നെന്മേനി, അമ്പലവയല്‍, തവിഞ്ഞാൽ പഞ്ചായത്തുകളില്‍ 23 ന് രാത്രി 9 മുതൽ 30.04.21 ന് രാത്രി 9 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios