ട്രിപ്പിൾ ലോക്ഡൗണിനോട് സഹകരിച്ച് ജനം: മലപ്പുറത്ത് ഹർത്താൽ പ്രതീതി

വാഹനങ്ങളിൽ പരിശോധന ശക്തമാക്കാൻ പ്രധാന നഗരങ്ങളിലും ഇടവഴികളിലും വരെ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

malappuram triple lockdown

മലപ്പുറം: ഇന്നലെ അർധ രാത്രി മുതൽ മലപ്പുറം ജില്ലയിൽ ആരംഭിച്ച ട്രിപ്പിൾ ലോക്ഡൗണിനോട് സഹകരിച്ച് ജനം. മലപ്പുറം ജില്ലയിൽ എല്ലായിടത്തും ഹർത്താൽ പ്രതീതിയാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. 

കർശന നിയന്ത്രണം നിലനിൽക്കുന്നതിനാൽ ജനങ്ങൾ പറത്തിറങ്ങാൻ തന്നെ തയ്യാറാകാത്ത അവസ്ഥയാണ്. വാഹനങ്ങളിൽ പരിശോധന ശക്തമാക്കാൻ പ്രധാന നഗരങ്ങളിലും ഇടവഴികളിലും വരെ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെ സഹായിക്കാനായി ട്രോമാ കെയർ വളണ്ടിയർമാരും സജീവമായി രംഗത്തുണ്ട്. 

malappuram triple lockdown

കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മലപ്പുറം ജില്ലയടക്കം കേരളത്തിലെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയിൽ ഇന്നലെ 4,424 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 35.66 ശതമാനമാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios