കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ്; ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ്‌ വാർത്തയെ തുടർന്നാണ് നടപടി. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു.

covid treatment fees police tale case against private hospital

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് കൊള്ള ഫീസ് ഈടാക്കിയ സംഭവത്തില്‍ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ ഈസ്റ്റ്‌ പൊലീസാണ് കേസെടുത്തത്. ക്ലിനികൾ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഫീസ് നിരക്ക് രോഗികളിൽ നിന്ന് മറച്ചു വെച്ചതിനും അമിത ഫീസ് ഈടാക്കിത്തത്തിനുമാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസ്‌ വാർത്തയെ തുടർന്നാണ് നടപടി. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതിയും നിർദ്ദേശം നൽകിയിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ ചികിത്സ ഫീസിന്‍റെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പിപിഇ കിറ്റിനായി  പതിനായിരങ്ങളാണ് രോഗികളിൽ നിന്ന് ഈടാക്കുന്നത്. ആലുവ അൻവർ മെമ്മോറിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി  37,350 രൂപ വാങ്ങിയെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് ഇന്നലെ പുറത്തുകൊണ്ടുവന്നത്. വിഷയം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കഴുത്തറപ്പൻ ഫീസിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്.

കൊവിഡ് അതിജീവിച്ച് ആശുപത്രി വിടാനിരുന്ന ആൻസന്‍ എന്നയാള്‍ക്ക് ഇടിത്തീ പോലെയായിരുന്നു ആശുപത്രിയില്‍ നിന്ന് നിൽകിയ ബില്ല്. പത്ത് ദിവസം ചികിത്സിച്ചതിന് നൽകിയത് ഒരു ലക്ഷത്തി അറുപത്തിയേഴായിരം രൂപയുടെ ബില്ലാണ് ഈടാക്കിയത്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രി ആയതിനാൽ ബില്ല് കുറവാകുമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. എന്നാല്‍, പിപിഇ കിറ്റിലായിരുന്നു ആശുപത്രി അധികൃതരുടെ വലിയ കൊള്ള നടന്നത്. 44,000 രൂപയാണ് പിപിഇ കിറ്റിന് മാത്രം ഈടാക്കിയത്.

തൃശ്ശൂർ സ്വദേശി ബീപാത്തു കൊവിഡ് ബാധിച്ച് അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയിൽ കിടന്നത്. അഞ്ചാം ദിവസം മരണപ്പെട്ടു. എന്നാല്‍, ബില്ലിൽ ഒരു മയവുമില്ലായിരുന്നു. 67,880 യുടെ ബില്ലില്‍ പിപിഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 യാണ്. ഇനിയുമുണ്ട് സ്വകാര്യ ആശുപത്രികളുടെ കൊള്ള ഫീസിന്‍റെ ബില്ലുകൾ. ഇബ്രാഹിം എന്നയാൾക്ക് ഒറ്റ ദിവസം സ്വകാര്യ ആശുപത്രി നൽകിയ പിപിഇ കിറ്റ് ഫീസ് 12, 880  യാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios