സിദ്ധരാമയ്യ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

അവസാനത്തെ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായി.
 

Siddaramaiah discharged from Bengaluru hospital after testing negative

ബെംഗളൂരു: കര്‍ണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. പത്ത് ദിവസത്തെ ചികിത്സക്ക് ശേഷമാണ് സിദ്ധരാമയ്യ ആശുപത്രി വിടുന്നത്. അവസാനത്തെ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായി. ഓഗസ്റ്റ് മൂന്നിനാണ് സിദ്ധരാമയ്യയെ പനി ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. 

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Latest Videos
Follow Us:
Download App:
  • android
  • ios