കൊവിഡ് പൊസിറ്റീവ് ആയ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അതുല്‍ ലാല്‍ ഭാര്യയെ കൊലപ്പെടുത്തുകയും അതിന് ശേഷം വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടി സ്വയം ജീവനൊടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിക്കുന്നു. എത്തരത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല
പറ്റ്‌ന: ബീഹാറിലെ പറ്റ്‌നയില്‍ കൊവിഡ് പൊസിറ്റീവ് ആയ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. റെയില്‍വേ ജീവനക്കാരനായിരുന്ന അതുല്‍ ലാല്‍ എന്നയാളാണ് ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നത്.
പറ്റ്‌നയിലെ പത്രകാര്‍ നഗറിലാണ് കുടുംബം താമസിച്ചിരുന്നത്. അതുല്‍ ലാലിന്റെ ഭാര്യ (ഇവരുടെ പേര് അറിവായിട്ടില്ല) ഒരു സ്വകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് കനത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ഇവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.
രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അതുല്‍ ലാല്‍ ഭാര്യയെ കൊലപ്പെടുത്തുകയും അതിന് ശേഷം വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് ചാടി സ്വയം ജീവനൊടുക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിക്കുന്നു. എത്തരത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഏതാനും മണിക്കൂറുകള്‍ മുമ്പാണ് സംഭവം നടന്നിരിക്കുന്നത്. പൊലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം മാത്രം നടത്തിയതായാണ് സൂചന.
Also Read:- കൊവിഡ് പരിശോധനാഫലം വന്നതിന് പിന്നാലെ കൊച്ചിയിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ...