അമിത് ഷായ്ക്ക് വീണ്ടും ക്ഷീണം, കിതപ്പ്, ശരീരവേദന, എയിംസിൽ പ്രവേശിപ്പിച്ചു
കൊവിഡ് മുക്തനായി കഴിഞ്ഞയാഴ്ചയാണ് അമിത് ഷാ ആശുപത്രി വിട്ടത്. ദില്ലിയിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിലാണ് അമിത് ഷാ ചികിത്സ തേടിയിരുന്നത്. നിലവിൽ എയിംസ് ആശുപത്രിയിലാണ് ഷാ.
ദില്ലി: കഴിഞ്ഞാഴ്ച കൊവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരവേദനയും ക്ഷീണവും കിതപ്പും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അമിത് ഷായെ ദില്ലി എയിംസ് ആശുപത്രിയിലാക്കിയത്. കൊവിഡാനന്തരചികിത്സയുടെ ഭാഗമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
''കഴിഞ്ഞ മൂന്ന് നാല് ദിവസമായി അമിത് ഷാ ക്ഷീണവും ദേഹത്താകെ വേദനയുമുണ്ടെന്ന് പറഞ്ഞിരുന്നു. നിലവിൽ അദ്ദേഹം കൊവിഡ് മുക്തനാണ്. എയിംസ് കൊവിഡ് കെയർ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരം തന്നെയാണ്. അദ്ദേഹം ആശുപത്രിയിൽ നിന്ന് തന്നെ ജോലി ചെയ്യുന്നുമുണ്ട്'', എന്ന് എയിംസിന്‍റെ വാർത്താക്കുറിപ്പ്.
55-കാരനായ അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയിൽ നിന്ന് കൊവിഡ് മുക്തനായി തിരികെയെത്തിയത്. വീട്ടിലിരുന്നും അദ്ദേഹം ചില ഫയലുകൾ നോക്കിയിരുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. അദ്ദേഹം തന്നെയാണ് കൊവിഡ് മുക്തനായ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Covid Statistics Kerala
- India Lock Down Updates
- Lock Down India
- Lock Down Kerala
- New Covid Statistics Kerala
- Today Covid Kerala കൊവിഡ് 19
- ഇന്നത്തെ കൊവിഡ് കണക്ക്
- ഏറ്റവും പുതിയ കൊവിഡ് കണക്ക്
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം