പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് 500 കോടി രൂപ സമാഹരിക്കും

 ബാങ്കിന്റെ ഡയറക്ടർ ബോർഡ് അടുത്തയാഴ്ച യോഗം ചേരും. 

UCO Bank plan to raise up to 500 crore

മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് 500 കോടി രൂപയുടെ മൂലധനം സമാഹരിക്കും. ഇക്കാര്യം പരിഗണിക്കാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അടുത്തയാഴ്ച യോഗം ചേരും. 

ഈ യോഗത്തിൽ ടയർ 2 മൂലധനമായി 500 കോടി രൂപ സമാഹരിക്കുന്ന കാര്യത്തിൽ വിശദമായി തന്നെ അംഗങ്ങൾ ചർച്ച നടത്തും. ജൂൺ 23 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. റെഗുലേറ്ററി ഫയലിങിൽ ബാങ്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ടയർ 2 കാപിറ്റലിൽ, അൺഡിസ്ക്ലോസ്ഡ് റിസർവുകൾ, റിസർവുകളുടെ പുനർമൂല്യനിർണയം, ജനറൽ പ്രൊവിഷൻസ്, ലോസ് റിസർവ്, ഹൈബ്രിഡ് കാപിറ്റൽ ഇൻസ്ട്രുമെന്റസ്, ഇൻവെസ്റ്റ്മെന്റ് റിസർവ് അക്കൗണ്ട് എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios