ഇനി ഇന്ത്യക്കും നുകരാം, ടോണിനോ ലംബോർഗിനിയുടെ ത്രിൽ പകരുന്ന പ്രീമിയം ബിവറേജ് പ്രൊഡക്ടുകൾ
പ്രീമിയം എസ്പ്രസോ കോഫീ ബ്ലെൻഡുകൾ, ഹോട്ട് ചോക്ക്ളേറ്റ്, ലക്ഷ്വറി എനർജി ഡ്രിങ്കുകൾ, പ്യുവർ ഇറ്റാലിയൻ വോഡ്ക, തുടങ്ങിയ പ്രൊഡക്ടുകളാണ് ടോണിനോ ലംബോർഗിനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
വേഗത്തിന്റെ രാജാവാണ് ലംബോർഗിനി. ഹൈവേയിലൂടെപാഞ്ഞുപോകുന്ന ലംബോർഗിനി കാർ വളരെ പെട്ടെന്നുതന്നെ നമ്മുടെ കണ്മുന്നിലൂടെ മിന്നിമായും. അതേ സമയം, പാർക്കിങ്ങ് ലോട്ടിൽ ഒരു ലംബോർഗിനി അവന്റഡോറോ, ഹുറാക്കാനോ കിടക്കുന്നത് കണ്ടാൽ ചുറ്റിനടന്ന് കൺകുളിർക്കെ കാണാതെ പോകാൻ അല്പമെങ്കിലും സൗന്ദര്യബോധമുള്ള ആർക്കുമാകില്ല. 'അപ്രതീക്ഷിതമായതിനെ പ്രതീക്ഷിക്കുക' എന്നതാണ് ലംബോർഗിനിയുടെ ഡിസൈൻ മോട്ടോ തന്നെ. ഒന്നിനൊന്ന് മികച്ച നയനാനന്ദകരമായ ഡിസൈനുകളാണ് 1947-മുതൽ ഫെറൂഷിയോ ലംബോർഗിനി പുറത്തിറക്കിയിട്ടുള്ള ലക്ഷ്വറി കാറുകളുടേത് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.
തൊണ്ണൂറുകളുടെ മധ്യത്തിലാണ്, തങ്ങളുടെ ശ്രദ്ധ കാറുകളിൽ മാത്രം പോരാ എന്ന് ലംബോർഗിനിക്ക് തോന്നുന്നത്. അങ്ങനെയാണ് അവർ 'ടോണിനോ ലംബോർഗിനി ലക്ഷ്വറി ബിവറേജസ്' എന്ന ബ്രാൻഡിൻ കീഴിൽ ആഗോളതലത്തിൽ ബിവറേജ് ഉത്പന്നങ്ങൾ നിർമിച്ച് വിപണനം നടത്താൻ തുടങ്ങുന്നത്. പ്രീമിയം എസ്പ്രസോ കോഫീ ബ്ലെൻഡുകൾ, ഹോട്ട് ചോക്ക്ളേറ്റ്, പ്യുവർ ഇറ്റാലിയൻ വോഡ്ക, തുടങ്ങിയ പലതും അങ്ങനെ ടോണിനോ ലംബോർഗിനി പ്രീമിയം പ്രോഡക്റ്റ് ലൈനിന്റെ ഭാഗമായി മാറുന്നു.
ഇത്രയും നാൾ ഇന്ത്യൻ വിപണി ആകാംക്ഷയോടെ കാത്തിരുന്ന ആ ലംബോർഗിനിയുടെ പ്രീമിയം ബിവറേജ് പ്രൊഡക്ടുകൾ ഇതാ ഇപ്പോൾ ഇന്ത്യയിലും ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു. നവംബർ 9-ന് നടന്ന മെഗാ ലോഞ്ചിങ്ങ് ഇവന്റിൽ, ടോണിനോ ലംബോർഗിനി ലക്ഷ്വറി ബിവറേജസ് ലിമിറ്റഡ് എന്ന ബ്രാൻഡിന് കീഴിൽ ഈ പ്രൊഡക്ടുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത് കമ്പനിയുടെ സിഇഒയും വൈസ് പ്രസിഡന്റുമായ ഫെറൂഷിയോ ലംബർഗിനിയാണ്. ചടങ്ങിൽ ഹെൻറിച്ചിന്റെ(Heinrich) സ്ഥാപകനും, ടോണിനോ ലംബോർഗിനി ഉത്പന്നങ്ങളുടെ ഇന്ത്യയിലെ ഡിസ്‌ട്രിബ്യൂട്ടറുമായ തോമസ് മനോജ് ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളും പങ്കെടുത്തു.
ടോണിനോ ലംബോർഗിനി എസ്പ്രസ്സോ - ഇറ്റലി, ഒരു കപ്പിനുള്ളിൽ
ഇനി വേഗത്തിന്റെ പര്യായമായ ലംബോർഗിനി, നിങ്ങളുടെ തീന്മേശകളിലും എത്തും. തൊണ്ണൂറുകളുടെ മധ്യത്തിൽ ആരംഭിച്ച ടോണിനോ ലംബോർഗിനി 'മെയ്ഡ് ഇൻ ഇറ്റലി' പ്രീമിയം ബിവറേജ് ലൈനിൽ റെഡ്, പ്ലാറ്റിനം, ബ്ലാക്ക് എന്നീ കോഫി ഇനങ്ങൾ ലഭ്യമാണ്. റെഡ് എന്നത് മധ്യ അമേരിക്കൻ, ബ്രസീലിയൻ ആഫ്രിക്കൻ ബിനുകളുടെ റോബസ്റ്റയുടെ ടച്ചുള്ള ഒരു ബ്ലെൻഡാണ്. ഒരു കിലോ, കാൽക്കിലോ പാക്കറ്റുകളിലും, 2-3 കിലോ കാനുകളിലും ലഭ്യമാണ് .കോഫി ബീൻസ് ആയും, പൊടിയായും ഇത് വിപണിയിൽ കിട്ടും. റെഡിന്റെ ഒരു ഡീകാഫ് വേർഷനും വിപണിയിലുണ്ട്. ഇതിനും പുറമെ NESPRESSO കമ്പാറ്റിബിൾ കാപ്സ്യൂൾ പരുവത്തിലും റെഡ് ലഭ്യമാണ്.
പ്ലാറ്റിനം എന്നത് ഒരു മധ്യഅമേരിക്കയിൽ മലമുകളിലുണ്ടാകുന്ന കാപ്പിയെ, അറേബിയ സാന്റോസ് ബെൻസുമായി ബ്ലെൻഡ് ചെയ്തുകിട്ടുന്ന ഒരിനം പ്രീമിയം കോഫി ആണ്. ഇതൊരു സുഗന്ധപൂരിതമായ എസ്പ്രസോ ആണ്. ഒരു കിലോഗ്രാം പാക്കറ്റുകളിൽ ഇവ മാർക്കറ്റിൽ ലഭ്യമാണ്.
ബ്ലാക്ക് എന്നത് ആൾട്ട മോഗിയാന അറബിക്കയും, ഉയർന്ന ഗുണനിലവാരമുള്ള റോബസ്റ്റയും ചേർന്നുള്ള റിച്ച് ബ്ലെൻഡ് കോഫിയാണ്. നേരിയൊരു കൊക്കോ, സ്‌പൈസ് സ്വാദും ഇതിന് അനുഭവപ്പെട്ടേക്കാം. ഇതും ഒരു കിലോ പാക്കറ്റിൽ ലഭ്യമാണ്.
ടോണിനോ ലംബോർഗിനി ഹോട്ട് ചോക്കലേറ്റ് - ചുടുചോക്കലേറ്റിന്റെ ഇറ്റാലിയൻ സ്വാദ്
ക്‌ളാസ്സിക്, വൈറ്റ്, ഡാർക്ക്, അറാമറെറ്റോ, ഓറഞ്ച് &സിന്നമൺ, ഹെയ്സൽ നട്ട്, മിന്റ്, ചില്ലി പേപ്പർ എന്നിങ്ങനെ എട്ടു വിവിധ ഫ്ലേവറുകളിലുള്ള ഹോട്ട് ചോക്കലേറ്റുകളാണ് ടോണിനോ ലംബോർഗിനി പുറത്തിറക്കിയിരിക്കുന്നത്. എല്ലാ ഫ്ലേവറുകളും 500 ഗ്രാം പാക്കറ്റുകളിൽ ലഭ്യമാണ്. വൈറ്റ് ക്ലാസ്സിക് എന്നിവ ഒരു കിലോ പാക്കറ്റുകളിലും ലഭ്യമാണ്. ഇറ്റാലിയൻ കോഫിയുടെ സുഗന്ധവും, സ്വാദും അനുഭവവേദ്യമാക്കുന്ന ടോണിനോ ലംബോർഗിനി എസ്പ്രസ്സോ ഒരു നവ്യമായ പ്രീമിയം കോഫി എക്സ്പീരിയൻസ് ആവും ഉപഭോക്താക്കൾക്ക് നൽകുക.
ടോണിനോ ലംബോർഗിനി എനർജി ഡ്രിങ്കുകൾ - ഉറക്കമില്ലാത്ത നഗരങ്ങൾക്കായി
2008-ലാണ് ടോണിനോ ലംബോർഗിനി ആദ്യമായി എനർജി ഡ്രിങ്കുകൾ വിപണിയിലെത്തിക്കുന്നത്. ട്രഡീഷണൽ, ഷുഗർ ഫ്രീ എന്നിങ്ങനെ രണ്ടു തരത്തിൽ ഇവ വിപണിയിൽ ലഭ്യമാണ്. ക്ഷീണിതമായ അവസ്ഥയിൽ നിന്ന് നിമിഷനേരം കൊണ്ട് ഊർജ്ജം പകർന്ന് നിങ്ങളെ ഉന്മേഷവാന്മാരാക്കും ലംബർഗിനിയുടെ പ്രീമിയം എനർജി ഡ്രിങ്കുകൾ.
ടോണിനോ ലംബോർഗിനി പ്യുവർ ഇറ്റാലിയൻ വോഡ്ക
ഏറ്റവും പുതിയതായി ടോണിനോ ലംബോർഗിനി പ്രീമിയം ബിവറേജസിന്റെ ശ്രേണിയിലേക്ക് കടന്നുവന്നതാണ് ടോണിനോ ലംബോർഗിനിപ്രീമിയം വോഡ്ക. ലംബോർഗിനിയുടെ ഡിസ്റ്റിലറികളിൽ വളരെ ഉന്നതമായ ഗുണമേന്മ നിലനിർത്തിക്കൊണ്ട് നിർമ്മിച്ചെടുക്കുന്ന പരിശുദ്ധമായ ഒരു ബിവറേജാണ് ടോണിനോ ലംബോർഗിനി പ്രീമിയം വോഡ്ക. ലോകമെമ്പാടുമുള്ള ലക്ഷ്വറി പബ്ബുകളിലെയും, ഹൈ എൻഡ് ബാറുകളിലെയും വിശിഷ്ടസാന്നിദ്ധ്യമാണ് ഈ പ്രീമിയം ബിവറേജ്.
ഇന്ത്യക്ക് പുറമെ കുവൈറ്റിലും, സൗദി അറേബിയയിലും ടോണിനോ ലംബോർഗിനിയുടെ ഒരേയൊരു ഡിസ്ട്രിബ്യൂട്ടറാണ് ഹെയ്ൻറിച്ച് കമ്പനി. ഇന്ത്യയിലെ എല്ലാ ലക്ഷ്വറി ബിവറേജസ് സർക്യൂട്ടുകളിലും ടോണിനോ ലംബോർഗിനി ലക്ഷ്വറി ബിവറേജുകൾ ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ തന്റെ ഭാഗത്തുനിന്നുണ്ടാകും എന്ന് സിഇഒ തോമസ് മനോജ് അറിയിച്ചു.