ടാറ്റാ മോട്ടോഴ്‌സ് യാത്രാ വാഹന വിഭാഗം ഇനി പ്രത്യേക കമ്പനി

പുതിയ കമ്പനിയായി യാത്രാ വാഹന വിഭാഗത്തെ മാറ്റുന്നതിലൂടെ കൂടുതല്‍ ശ്രദ്ധയും ബിസിനസ് വളര്‍ച്ചയും മേഖലയില്‍ കമ്പനി ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.
 

tata motors passenger vehicles to become a separate company

മുംബൈ: യാത്രാ വാഹന വിഭാഗം വേര്‍പെടുത്തി പ്രത്യേക കമ്പനി രൂപീകരിക്കാന്‍ ടാറ്റാ മോട്ടോഴ്‌സിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അനുമതി. 2021 മാര്‍ച്ചില്‍ വേര്‍പെടുത്താനുളള തീരുമാനത്തിന് കമ്പനി ഓഹരി ഉടമകളില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. 

തുടര്‍ന്ന് അന്തിമ അനുമതിക്കായി ടാറ്റാ ഗ്രൂപ്പ് എന്‍സിഎല്‍ടിയെ സമീപിക്കുകയായിരുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ 9,417 കോടി രൂപ മൂല്യം കണക്കാക്കുന്ന വാഹന വിഭാഗമാണിത്. 

തുടക്കത്തില്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ കമ്പനി പ്രതിസന്ധി നേരിട്ടിരുന്നു. ആ അവസരത്തില്‍ പുതിയ പങ്കാളികളെ തേടി ശക്തമായ മുന്നേറ്റം നടത്തുകയായിരുന്നു ടാറ്റാ ഗ്രൂപ്പിന്റെ പദ്ധതി. എന്നാല്‍, പിന്നീട് കാറുകളുടെ പുതു നിരയുമായി വന്ന് വിപണിയില്‍ കമ്പനി ശക്തിപ്പെട്ടു. ഇതോടെ പങ്കാളിയെ തേടാനുളള തന്ത്രത്തില്‍ നിന്ന് കമ്പനി പിന്നോട്ട് പോയതായാണ് റിപ്പോര്‍ട്ട്. 

എന്നാല്‍, പുതിയ കമ്പനിയായി യാത്രാ വാഹന വിഭാഗത്തെ മാറ്റുന്നതിലൂടെ കൂടുതല്‍ ശ്രദ്ധയും ബിസിനസ് വളര്‍ച്ചയും മേഖലയില്‍ കമ്പനി ലക്ഷ്യം വയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios