ടാംഗ് 'ഓണം ടാംഗി ടെയ്ൽസ്': കുട്ടികളുടെ കണ്ണിലൂടെ പൊന്നോണം
സമ്മർദ്ദങ്ങളില്ലാതെ, ആഹ്ലാദത്തിന് അതിരുകളില്ലാതെയാണ് കുട്ടികൾ പ്രതീക്ഷകളുടെ ഉത്സവങ്ങളെ വരവേൽക്കുക. ഈ അനുഭവമാണ് ടാംഗ്, ഓണം ടാംഗി ടെയ്ൽസ് എന്ന പേരിൽ ചിത്രകഥാ പുസ്തകമായി അവതരിപ്പിച്ചത്.
കുട്ടികൾ ആസ്വദിച്ച ഓണാഘോഷം വരകളും ചിത്രകഥകളുമാക്കി അവതരിപ്പിച്ച് ടാംഗ് (Tang). മലയാളത്തിലെ പ്രശസ്തരായ ഇല്ലുസ്ട്രേറ്റർമാരും ഇൻഫ്ലുവൻസേഴ്സും ഈ വ്യത്യസ്തമായ ആശയത്തിന് പിന്തുണയും നൽകി.
'ഓണം ടാംഗി ടെയ്ൽസ്' (Onam Tangy Tales) എന്ന പേരിലാണ് പുതുമയുള്ള ഈ ഓണാഘോഷം ടാംഗ് അവതരിപ്പിച്ചത്. കുട്ടികളുടെ നിഷ്കളങ്കവും സന്തോഷം തുളുമ്പുന്നതുമായ ഓണ അനുഭവങ്ങൾ ഗൃഹാതുരമായി അവതരിപ്പിക്കുകയാണ് ടാംഗ് ചെയ്തത്. കുടുംബങ്ങളുടെ ആഘോഷമായ ഓണത്തിന് 'റിഫ്രഷിങ്' ആയ ഒരു 'ട്വിസ്റ്റ്' നൽകുക എന്നതായിരുന്നു ടാംഗിന്റെ ലക്ഷ്യം.
കുട്ടികളെ സംബന്ധിച്ച് 'അവധി', 'ആഘോഷം' എന്നിവയ്ക്ക് വ്യത്യസ്തമായ അർഥമാണല്ലോ? സമ്മർദ്ദങ്ങളില്ലാതെ, ആഹ്ലാദത്തിന് അതിരുകളില്ലാതെയാണ് കുട്ടികൾ പ്രതീക്ഷകളുടെ ഉത്സവങ്ങളെ വരവേൽക്കുക. ഈ അനുഭവമാണ് ടാംഗ്, ഓണം ടാംഗി ടെയ്ൽസ് എന്ന പേരിൽ ചിത്രകഥാ പുസ്തകമായി അവതരിപ്പിച്ചത്.
കുട്ടികൾ ആസ്വദിച്ച ഓണം ഇല്ലുസ്ട്രേറ്റർമാർ പകർത്തി. ഇവർക്കൊപ്പം കുട്ടികളുടെ ഓണക്കഥകൾ പങ്കുവച്ച് ഇൻഫ്ലുവൻസർ മോം ബ്ലോഗേഴ്സും ചേർന്നു. ഇന്ത്യയുടെ പ്രിയപ്പെട്ട സ്റ്റോറിടെല്ലിങ് പ്ലാറ്റ്ഫോമായ ടെറിബിളി ടൈനി ടെയ്ൽസും (Terribly Tiny Tales) ഉദ്യമത്തിൽ പങ്കാളികളായി.
കുട്ടികളുടെ ഓണം കഥകൾ പോപ്പുലർ ക്രിയേറ്റർമാരായ അലിഷ്യ സൂസ (@aliciasouza), അരോഷ് തേവടത്തിൽ (@doodle.muni), പെൻസിലാശാൻ (@pencilashan) എന്നിവർ ഇല്ലുസ്ട്രേഷനുകളാക്കി. ഓണം ടാംഗി ടെയ്ൽസിൽ പങ്കെടുക്കുന്നവരിൽ നിന്ന് സമ്മാനം നേടുന്നവർക്ക് 25,000 രൂപ വിലമതിക്കുന്ന ഹാംപർ നേടാനും ടാംഗ് ഓഫിഷ്യൽ പേജിൽ ഇടംപിടിക്കാനും അവസരമുണ്ട്. സെപ്റ്റംബർ മൂന്നിനായിരുന്നു ഓണം ടാംഗി ടെയ്ൽസ് സമർപ്പിക്കാനുള്ള അവസാന തീയതി.
ഈ മത്സരത്തിൽ പങ്കെടുക്കാൻ ഓണം ടാംഗി ടെയ്ൽസ് ആവശ്യപ്പെട്ടത് ഓണാഘോഷത്തിന്റെ കുടുംബ ചിത്രങ്ങൾ, ഓണക്കഥകളുടെ കമന്റ്, ഇൻസ്റ്റഗ്രാം സ്റ്റോറി, വീഡിയോ എന്നിവ @Tang_India എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ #OnamTangyTales എന്ന ഹാഷ്ടാഗിനൊപ്പം പോസ്റ്റ് ചെയ്യാനായിരുന്നു.
കുട്ടികളുടെ കണ്ണിലൂടെ ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകൾ മലയാളികൾക്ക് സമ്മാനിക്കുകയായിരുന്നു ടാംഗ്. ഈ ആഘോഷവേളയുടെ സന്തോഷവും ചിരിയും ഓർമ്മകളും അതേപടി പകർത്താനും ഇല്ലുസ്ട്രേറ്റർമാർക്ക് കഴിഞ്ഞു. ടാംഗ് ഇന്ത്യയുടെ സോഷ്യൽ മീഡിയ ചാനലുകൾ മറക്കാതെ നോക്കൂ, ഓണത്തിന്റെ ഗന്ധവും നന്മയുമുള്ള കുട്ടിക്കഥകൾ നിങ്ങൾക്കും കാണാം. ഓണം ടാംഗി ടെയ്ൽസിന്റെ വിജയിയെയും അറിയാം.