കൊടും ചൂടിൽ 'ചിൽ' ആകാൻ സിൽവർസ്റ്റോമിൽ കിടിലൻ ഓഫറുകൾ; ഫ്രീ വിയറ്റ്നാം ട്രിപ്പ്, 50% ടിക്കറ്റ് ഇളവ്

ഈ അവധിക്കാലത്ത് അതിരപ്പിള്ളിയും വാഴച്ചാലും കാണാനെത്തുന്നവർക്ക് സിൽവർസ്റ്റോം വാട്ടർ തീം പാർക്കിൽ അടുത്ത സ്റ്റോപ്പിടാം. സ്നോ സ്റ്റോം പാർക്കിൽ ഈ വേനൽച്ചൂടിലും മൈനസ് പത്ത് ഡിഗ്രിയിൽ (-10°C) ചിൽ ചെയ്യാം. സിൽവർസ്റ്റോമിൽ അന്താരാഷ്ട്ര നിലവാരമുള്ള പുതുപുത്തൻ വാട്ടർ റൈഡുകളിൽ നനയാം. മാത്രമല്ല, സിൽവർസ്റ്റോമിലെ നിങ്ങളുടെ ‘ഫൺ ഡേ’ വിയറ്റ്നാമിലേക്കുള്ള ഒരു ഹോളിഡേ ടിക്കറ്റുമാകാം!

silverstorm water theme park summer discount offers Vietnam trip

പൊള്ളിക്കുന്ന വേനൽച്ചൂട് കേരളം മുഴുവൻ തുടരുകയാണ്. അവധിക്കാലത്തെ ചുട്ടുപൊള്ളിക്കുന്ന ഈ വേനലിൽ നമുക്ക് പോകാൻ അധികം സ്ഥലങ്ങളില്ല. പക്ഷേ, പരീക്ഷാച്ചൂടും ടെൻഷനും കടന്ന കുട്ടികൾക്ക് ആർത്തുലസിക്കാനും മനസ്സ് നിറയും വരെ ആസ്വദിക്കാനും അവസരം വേണം. ഈ കൊടുംചൂടിലും ശൈത്യകാലത്തിന്റെ തണുപ്പും മഞ്ഞും ആസ്വദിക്കാം, വെള്ളത്തിലിറങ്ങി ദിവസം മുഴുവൻ ഉല്ലസിക്കാം.

എങ്ങനെയാണെന്നല്ലേ? ഈ അവധിക്കാലത്ത് അതിരപ്പിള്ളിയും വാഴച്ചാലും കാണാനെത്തുന്നവർക്ക് സിൽവർസ്റ്റോം വാട്ടർ തീം പാർക്കിൽ അടുത്ത സ്റ്റോപ്പിടാം. സ്നോ സ്റ്റോം പാർക്കിൽ ഈ വേനൽച്ചൂടിലും മൈനസ് പത്ത് ഡിഗ്രിയിൽ (-10°C) ചിൽ ചെയ്യാം. സിൽവർസ്റ്റോമിൽ അന്താരാഷ്ട്ര നിലവാരമുള്ള പുതുപുത്തൻ വാട്ടർ റൈഡുകളിൽ നനയാം. വേനലിലെ കുളിർമഴ പോലെത്തെ ഈ അനുഭവങ്ങളെല്ലാം ഇപ്പോൾ അതിശയിപ്പിക്കുന്ന ഓഫറുകളിൽ ആസ്വദിക്കാനുമാകും എന്നതാണ് പ്രത്യേകത. മാത്രമല്ല, സിൽവർസ്റ്റോമിലെ നിങ്ങളുടെ ‘ഫൺ ഡേ’ വിയറ്റ്നാമിലേക്കുള്ള ഒരു ഹോളിഡേ ടിക്കറ്റുമാകാം!

കേരളത്തിലെ 'ഏറ്റവും വലിയ' ഫൺ ഡെസ്റ്റിനേഷനായ സിൽവർസ്റ്റോം വേനലവധിക്കാലത്ത് അതിരപ്പിള്ളി സഞ്ചരിക്കുന്നവർക്ക് വേണ്ടി ഒരു പറുദീസയായി മാറുകയാണ്.

റീൽസ് ഹിറ്റ് ആയാൽ വിയറ്റ്നാമിലേക്ക് പറക്കാം

silverstorm water theme park summer discount offers Vietnam trip

സിൽവർസ്റ്റോം വാട്ടർ തീം പാർക്കിന്റെ മായക്കാഴ്ച്ചകൾ റീൽസ് ആക്കാമോ? സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്ര പോകാം. സിൽവർസ്റ്റോമിലെത്തുന്ന അതിഥികൾക്ക് പാർക്കിന്റെ രസകരമായ കാഴ്ച്ചകൾ റീൽസ് ആക്കാം.

ആദ്യം ചെയ്യേണ്ടത് bookings.silverstorm.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ 10% ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുക. സിൽവർസ്റ്റോം, സ്നോ സ്റ്റോം, സിൽവർസ്റ്റോം റിസോർട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് റീൽ ഉണ്ടാക്കാം. സോഷ്യൽ മീഡിയയിൽ മൂന്നു സുഹൃത്തുക്കളെ മെൻഷൻ ചെയ്ത് റീൽ ഷെയർ ചെയ്യുക. കൂടുതൽ കാഴ്ച്ചക്കാരും ലൈക്കും കിട്ടുന്ന ആളുകളെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും.

ഒന്നാം സ്ഥാനം നേടുന്നയാൾക്ക് ഒരു സുഹൃത്തിനൊപ്പം വിയറ്റ്നാമിലേക്ക് യാത്ര പോകാം. രണ്ടാം സമ്മാനം നേടുന്ന രണ്ടു പേർക്ക് 'മഞ്ഞുമ്മൽ ബോയ്സ്' ചിത്രീകരിച്ച കൊടൈക്കനാലിലെ ഗുണ കേവ്സിലേക്ക് സുഹൃത്തിനൊപ്പം യാത്ര ചെയ്യാം. മൂന്നാം സ്ഥാനം മൂന്നു പേർക്ക് അതിരപ്പിള്ളി സിൽവർസ്റ്റോം റിസോർട്ടിൽ ഒരു രാത്രി താമസം.

silverstorm water theme park summer discount offers Vietnam trip

ആഘോഷം 50% ഡിസ്കൗണ്ടിൽ

പരീക്ഷാച്ചൂടിൽ നിന്ന് വേനൽച്ചൂടിലേക്ക് എത്തിയ 10, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സിൽവർസ്റ്റോം വാട്ടർ തീം പാർക്കും സ്നോ പാർക്കും 50% ഡിസ്കൗണ്ടിൽ സന്ദർശിക്കാം. കൂടെ വരുന്ന രക്ഷിതാക്കൾ, കൂട്ടുകാർ എന്നിവർക്ക് 15% ഡിസ്കൗണ്ടും നേടാം.

വിദ്യാർത്ഥികളെപ്പോലെ അധ്യാപകർക്കുമുണ്ട് ഡിസ്കൗണ്ട്. പാർക്കിലെത്തിയാലും കുട്ടികളുടെ ഉത്തരവാദിത്തം കാരണം ആഘോഷിക്കാൻ കഴിയാതെ പോകുന്ന അധ്യാപകർക്ക് ഇത്തവണ കുടുംബത്തോടൊപ്പം ടെൻഷനുകളില്ലാതെ അടിച്ചുപൊളിക്കാം. 50% ഡിസ്കൗണ്ടാണ് അധ്യാപകർക്ക് ലഭിക്കുക. കൂടെ വരുന്നവർക്ക് 15% ഡിസ്കൗണ്ടും ലഭിക്കും.

കഴിഞ്ഞ 24 വർഷമായി കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ മുൻനിര വിനോദകേന്ദ്രമാണ് സിൽവർസ്റ്റോം വാട്ടർ തീം പാർക്ക്. അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ സഞ്ചാരികൾക്ക് സുപരിചിതമായി മാറിക്കഴിഞ്ഞു ഈ പാർക്ക്. 2017-ൽ സിൽവർസ്റ്റോം അവതരിപ്പിച്ച സ്നോ സ്റ്റോം 10,000 ചതുരശ്രയടി വിസ്തൃതിയുള്ള മഞ്ഞുപെയ്യുന്ന ലോകമാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ തന്നെ അപൂർവമായ ചുവടുവെപ്പായ സ്നോ സ്റ്റോമിലേക്ക് പരസ്യവും പബ്ലിസിറ്റിയും ഇല്ലാതെ തന്നെ ആയിരങ്ങൾ ഒഴുകിയെത്തുന്നു.

വളർച്ചയുടെ പുതിയ പടവിലാണ് ഇപ്പോൾ സിൽവർസ്റ്റോം. വരും വർഷങ്ങളിൽ പൂർത്തിയാകുന്ന, നാല് ഘട്ടങ്ങളിലായി നടക്കുന്ന വികസന പദ്ധതികൾ സിൽവർസ്റ്റോമിനെ ഇന്ത്യയിലെ ആദ്യത്തെ 'വൺ സ്റ്റോപ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ' ആക്കും. ഫോറസ്റ്റ് വില്ലേജ്, കേബിൾ കാർ, റിസോർട്ട്, കൺവെൻഷൻ ഹാൾ തുടങ്ങിയ പദ്ധതികളാണ് ഇവിടെ വരുന്നത്.

ആറ് വലിയ റൈഡുകൾ പുതുതായി സിൽവർസ്റ്റോം തുറന്നു. അടുത്ത ഘട്ടമായി 12 വലിയ അഡ്വഞ്ചർ റൈഡുകൾ ഉടൻ തുറക്കും. സിൽവർസ്റ്റോമിന്റെ മുഴുവൻ ആകാശക്കാഴ്ച്ചകളും കാണിക്കുന്ന കേബിൾ കാർ പദ്ധതിയാണ് ഉടൻ പൂർത്തിയാകുന്ന മറ്റൊരു ആകർഷണം. 2024 സെപ്റ്റംബറിൽ ഇത് പൂർത്തിയാകും. കേബിൾ കാർ ഇറങ്ങി നേരെ ഫോറസ്റ്റ് വില്ലേജിലേക്കാണ് സഞ്ചാരികൾ എത്തുക. ഇവിടെ പശ്ചിമഘട്ടത്തിന്റെ ചെറിയൊരു പതിപ്പാണ് ഉണ്ടാകുക. മരങ്ങളും പക്ഷികളും മൃഗങ്ങളുമെല്ലാം ചേർന്ന ഒരു കൊച്ചു പറുദീസ.

മറ്റൊരു ശ്രദ്ധേയമായ പദ്ധതി സിൽവർസ്റ്റോം റിസോർട്ട്സ് ആണ്. അത്യാഢംബരത്തിന്റെ പ്രതീകമായ 40 റിസോർട്ടുകളാണ് ഇവിടെ ഉയരുക. ഇതിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ബ്രിട്ടീഷ് ബംഗ്ലാവും ഉണ്ട്. അതിരപ്പിള്ളിയുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് വേദിയാകാൻ കൺവെൻഷൻ സെന്ററും വരുന്നുണ്ട്. പ്രകൃതിഭംഗിക്ക് ചേരുന്ന ഈ വികസനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രമാകുക എന്നതും സിൽവർസ്റ്റോമിന്റെ ലക്ഷ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios